Connect with us

തെറ്റുകൾ തിരുത്തുന്നുവെന്ന് അമൃത.. ഒരു പുതിയ പരീക്ഷണത്തിലേക്ക്! അമൃതയും ബാലയും വീണ്ടും ഒന്നിക്കുന്നു?

Malayalam

തെറ്റുകൾ തിരുത്തുന്നുവെന്ന് അമൃത.. ഒരു പുതിയ പരീക്ഷണത്തിലേക്ക്! അമൃതയും ബാലയും വീണ്ടും ഒന്നിക്കുന്നു?

തെറ്റുകൾ തിരുത്തുന്നുവെന്ന് അമൃത.. ഒരു പുതിയ പരീക്ഷണത്തിലേക്ക്! അമൃതയും ബാലയും വീണ്ടും ഒന്നിക്കുന്നു?

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാകുകയാണ് ഈ സഹോദരിമാർ. ഇപ്പോഴിതാ, റാംപിൽ ചുവടുവെയ്ക്കുന്ന അമൃതയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷക മനസ്സിൽ ചിര പ്രതിഷ്ഠ നേടിയത്.എന്നാൽ നടൻ ബാലയുമായുള്ള വിവാഹവും വേർപിരിയലുമൊക്കെ താരത്തിന് ചെറിയ രീതിയിൽ വിമർശനങ്ങൾ നേടിക്കൊടുക്കുകയാണ്.
ഇപ്പോൾ നിരവധി സ്റ്റേജ് ഷോകള്‍, സ്വന്തമായ യൂ ട്യൂബ് ചാനല്‍, അങ്ങിനെ തിരക്കിന്‍റെ ലോകത്താണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് താരം നടന്‍ ബാലയുമായി വിവാഹ മോചനത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. അമൃത സുരേഷിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

“എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. ഐലവ് യൂ ഓള്‍ സൊ മച്ച്. എന്നാണ് അമൃത തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അമൃതയ്‌ക്കൊപ്പം മകള്‍ പാപ്പു എന്ന അവന്തികയും സോഷ്യല്‍ മീഡിയയിലെ താരമാണ്. പാപ്പുവിനൊപ്പമുളള ചിത്രങ്ങളും ഇടയ്ക്കിടെ അമൃത സുരേഷ് പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നടന്‍ ബാലയില്‍ നിന്നും അമൃത വിവാഹ മോചനം നേടിയത്. വിവാഹ മോചനത്തിന് പിന്നാലെ അമ്മയ്‌ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അമൃതയും അഭിരാമിയും എത്തിയിരുന്നത്. ഷോയില്‍ മികച്ച പ്രകടനമാണ് രണ്ട് പേരും കാഴ്ചവെച്ചിരുന്നത്. ബിഗ് ബോസില്‍ അവസാനം വരെ നിന്ന ശേഷമായിരുന്നു ഇരുവരും തിരിച്ചെത്തിയത്.

ABOUT AMRITHA SURESH

More in Malayalam

Trending

Recent

To Top