Connect with us

ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിനു തൊട്ട് പിന്നാലെ പേരില്‍ മാറ്റം വരുത്തി മേഘ്‌ന

Malayalam

ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിനു തൊട്ട് പിന്നാലെ പേരില്‍ മാറ്റം വരുത്തി മേഘ്‌ന

ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിനു തൊട്ട് പിന്നാലെ പേരില്‍ മാറ്റം വരുത്തി മേഘ്‌ന

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മേഘ്നാ രാജ്. പത്തു വര്‍ഷത്തെ സൗഹൃദത്തിന് പിന്നാലെയാണ് കന്നഡ നടന്‍ ചിരഞ്ജീവിയും താരവും വിവാഹിതരായത്.

എന്നാല്‍ ദാമ്ബത്യ ജീവിതത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ചിരഞ്ജീവിയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആ വിയോഗം.

നാലുമാസം ഗര്‍ഭിണിയായ മേഘ്ന ചിരുവിന്റെ നെഞ്ചില്‍ വീണ് കരയുന്ന ആ രംഗം ആരാധകരിലും വേദനയുളവാക്കി. ഇന്‍സ്റ്റഗ്രാമില്‍ പേര് മാറ്റിയിരിക്കുകയാണ് മേഘ്ന ഇപ്പോള്‍.

മേഘ്നാരാജ് എന്ന പേര് മേഘ്ന രാജ് സര്‍ജ എന്ന് മാറ്റിയിരിക്കുകയാണ് താരം. ഭര്‍ത്താവ് തന്നെ വിട്ടു പോയപ്പോള്‍ പോലും ആ പേര് തന്റെ പേരിനോട് ചേര്‍ത്ത് പിടിക്കുന്ന മേഘ്നയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്തെത്തി. മേഘ്നയ്ക്ക് ചിരുവിനോടുള്ള സ്നേഹം ഇതില്‍നിന്നും വ്യക്തമാവുകയാണ് എന്ന് ആരാധകര്‍ പറയുന്നു.

അതേസമയം ചിരഞ്ജീവി സര്‍ജയുടെ നാലോളം ചിത്രങ്ങളാണ് അണിയറയില്‍ പൂര്‍ത്തിയായി ഇരിക്കുന്നത്. ഇതില്‍ രാജമാര്‍ത്താണ്ഡമെന്ന ചിത്രത്തില്‍ ചിരുവിന് സഹോദരനും നടനുമായ ധ്രുവ സര്‍ജ ശബ്​ദം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ധ്രുവ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നാണ് സൂചന. ചിത്രത്തിന്റെ ഡബ്ബിങ്ങ് ജോലികള്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു.

രാം നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ശിവകുമാറാണ്. കഥാപാത്രത്തോട് നീതി പുലര്‍ത്തുമെന്ന് ധ്രുവ സംവിധായകന് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top