Bollywood
ദയവായി സുരക്ഷിതരായിരിക്കൂ, ജാഗ്രത പാലിക്കുക, ഐസൊലേറ്റ് ആയിരിക്കാന്‍ ശ്രദ്ധിക്കുക!
ദയവായി സുരക്ഷിതരായിരിക്കൂ, ജാഗ്രത പാലിക്കുക, ഐസൊലേറ്റ് ആയിരിക്കാന്‍ ശ്രദ്ധിക്കുക!
Published on
ഹോം ക്വാറന്റൈന്‍ഡ് സീല്‍ പതിപ്പിച്ച കൈയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്.
മഹാരാഷ്ട്രയിൽ കൊറോണ പടർന്നു പിടിച്ച പശ്ചാത്തലത്തിൽ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഇടതുകൈയില്‍ സീല്‍ പതിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
“T 3473 – മുംബൈയില്‍ വോട്ടര്‍ മഷി ഉപയോഗിച്ചുള്ള സീല്‍ പതിപ്പിച്ച് തുടങ്ങി. ദയവായി സുരക്ഷിതരായിരിക്കൂ, ജാഗ്രത പാലിക്കുക, ഐസൊലേറ്റ് ആയിരിക്കാന്‍ ശ്രദ്ധിക്കുക” എന്നാണ് അമിതാഭ് ബച്ചന് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
ലോകം മുഴുവന്‍ കോവിഡ് 19 മഹാമാരിയായി പടരുകയാണ്. 6000 പേരാണ് മരണപ്പെട്ടിരിക്കുന്നത്. 147 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് രണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
about amitab bachchan
Continue Reading
You may also like...
Related Topics:Amitabh Bachchan
