Actress
ഐശ്വര്യ റായുടെ മുൻ കാമുകനോടൊപ്പമുള്ള ഡേറ്റിംഗ് ചിത്രം വൈറലാകുന്നു !
ഐശ്വര്യ റായുടെ മുൻ കാമുകനോടൊപ്പമുള്ള ഡേറ്റിംഗ് ചിത്രം വൈറലാകുന്നു !
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. വിവാഹ ശേഷം ബോളിവുഡിൽ നിന്ന് ചെറിയ ഇടവേള എടുത്ത ഐശ്വര്യ റായ് ഇന്നും സിനിമാ കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ് ആഷിന്റെ പഴയ സിനിമകളും വിശേഷങ്ങളുമാണ് സിനിമാ കോളങ്ങളിൽ ഇടം പിടിക്കുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും ഐശ്വര്യ റായ് ബോളിവുഡിന്റെ പ്രധാന ഘടകം തന്നെയാണെന്നാണ്. നടിയുടെ കുടുംബ വിശേഷങ്ങളെക്കാളും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്നത് നടിയുടെ പഴയ പ്രണയ വാർത്തകളും ബ്രേക്കപ്പ് കഥകളുമാണ്. വിവാഹത്തിന് ശേഷം ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ നടി ഒരു പക്ഷെ ഐശ്വര്യ റായ് ബച്ചനായിരിക്കും.
2004 ൽ പുറത്തിറങ്ങിയ ക്യുൻ ഹോ ഗയ നാ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് ബച്ചനും വിവേക് ഒബ്റോയിയും അടുപ്പത്തിലാകുന്നത്. ഈ സമയം സൽമാൻ ഖാനുമായി ആഷ് പ്രണയത്തിലായിരുന്നു. സൽമാനുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ആഷ് വിവേകുമായി അടുക്കുന്നത്. താരങ്ങൾ ഡേറ്റിങ്ങിലായിരിക്കവെ വിവേക് പത്ര സമ്മേളനത്തിലൂടെ സൽമാനെ പരസ്യമായി ആക്ഷേപിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ഐശ്വര്യ റായ് ബച്ചനും വിവേക് ഒബ്റോയിയും വേർപിരിയുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഐശ്വര്യ റായ് ബച്ചനുമായി നടന്റെ ബന്ധം പിരിയാനുള്ള കാരണം സൽമാൻ ഖാനാണെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഇപ്പോഴും ഐശ്വര്യയും വിവേകും ഒന്നിച്ച് ഒരു വേദിയിൽ പ്രത്യക്ഷപ്പെടാറില്ല.
about aiswarya rai
