Malayalam
എന്റെ പൊന്നമ്മയുടെ ഞാന്‍ എടുത്ത അവസാനത്തെ ചിത്രം;അമ്മയെ കുറിച്ചുള്ള ഓര്‍മ്മയില്‍ പങ്ക് വച്ച വാക്കുകളാണ് തരംഗമാകുന്നത്!
എന്റെ പൊന്നമ്മയുടെ ഞാന്‍ എടുത്ത അവസാനത്തെ ചിത്രം;അമ്മയെ കുറിച്ചുള്ള ഓര്‍മ്മയില്‍ പങ്ക് വച്ച വാക്കുകളാണ് തരംഗമാകുന്നത്!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അമ്ബിളി ദേവിയും ആദിത്യന്‍ ജയനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ അമ്മയെ കുറിച്ചുള്ള ഓര്‍മ്മയില്‍ പങ്ക് വച്ച വാക്കുകളാണ് തരംഗമാകുന്നത്. എന്റെ പൊന്നമ്മയുടെ ഞാന്‍ എടുത്ത അവസാനത്തെ ചിത്രം എന്ന് പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റ് പങ്ക് വയ്ക്കുന്നത്. ഏഴുവര്‍ഷം മുന്‍പേ ഈ നിമിഷം എനിക്ക് ഓര്‍ക്കാന്‍ പേടിയാണ്. ഈ പിക് എടുക്കുമ്ബോള്‍ പോലും എന്റെ മനസ്സില്‍ ഉറപ്പായിരുന്നു, എന്റെ ഒപ്പം അമ്മ വരുമെന്ന്, പക്ഷെ ഈശ്വരന്റെ പ്ലാന്‍ എല്ലാത്തിലും മേലെ അല്ലെ. പക്ഷെ അല്‍പ്പം കൂടി പോയി എന്നാണ് അമ്മയുടെ ഓര്‍മ്മയില്‍ വേദനിച്ചു ആദിത്യന്‍ കുറിക്കുന്നത്.
ആദിത്യന്റെ വാക്കുകള്‍ ആരാധകര്‍ക്കും അല്‍പ്പം വേദന സമ്മാനിച്ചിട്ടുണ്ട്. ആദിത്യന് ആശ്വാസവാക്കുകളുമായി പ്രേക്ഷകര്‍ പങ്ക് വയ്ക്കുന്ന വാക്കുകളും ഇപ്പോള്‍ വൈറല്‍ ആയിട്ടുണ്ട്. അമ്ബിളിയെ പോലെ ഉണ്ട് കാണാന്‍, മേ ബി അമ്മയുടെ സാമിപ്യം കിട്ടാന്‍ ആവും നിങ്ങളെ തമ്മില്‍ ദൈവം കൂട്ടി ചേര്‍ത്തത് എന്ന് തുടങ്ങി നിരവധിയാളുകളാണ് ആദിത്യന് പിന്തുണയുമായി എത്തുന്നത്.
about adithyan jayan facebook post
