Connect with us

സ്നേഹയുടെ വിവാഹത്തിന് ആശംസയുമായി മുന്‍ഭര്‍ത്താവ്;വൈറലായി ദില്‍ജിത്തിൻറെ ഫേസ്ബുക് കുറിപ്പ്!

Social Media

സ്നേഹയുടെ വിവാഹത്തിന് ആശംസയുമായി മുന്‍ഭര്‍ത്താവ്;വൈറലായി ദില്‍ജിത്തിൻറെ ഫേസ്ബുക് കുറിപ്പ്!

സ്നേഹയുടെ വിവാഹത്തിന് ആശംസയുമായി മുന്‍ഭര്‍ത്താവ്;വൈറലായി ദില്‍ജിത്തിൻറെ ഫേസ്ബുക് കുറിപ്പ്!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരിപാടിയാണ് മറിമായം.മലയാളികൾ വിടാതെ കാണുന്ന പരിപാടികളിൽ ഉള്ള ഒന്നുകൂടെയാണ്.ഈ പരിപാടി എന്നും വളരെ പ്രതികതയോടെ പോകുന്ന ഒന്നാണ്മഴവിൽ മനോരമയിൽ സമകാലിക പ്രക്തിയുള്ള വിശകങ്ങൾ നർമ്മരൂപേണ അവതരിപ്പിച്ച് കയ്യടി നേടിക്കൊണ്ടിരിക്കുന്ന പരിപാടിയാണ് മറിമായം. കാരണം സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെ അവർ അവരുടേതായ രീതിയിൽ ഹാസ്യരൂപേണ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്കൊണ്ട് തന്നെ പരിപാടിക്ക് ഏറെ സ്വീകാര്യതയാണുള്ളത്.സ്വാഭാവികത നിറഞ്ഞ പ്രകടനമാണ് ഏവരും കാഴ്ചവെക്കുന്നത്.മാറിമായതിലെ താരങ്ങളെ എല്ലാവർക്കും അറിയുന്നവറുകൂടെയാണ്.മണ്ഡോദരിയെ അവതരിപ്പിക്കുന്ന സ്‌നേഹ ശ്രീകുമാറും ലോലിതനായെത്തുന്ന ശ്രീകുമാറും ജീവിതത്തിലും ഒരുമിക്കുകയാണെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടേയും വിവാഹം. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്‌ക്കെത്തിയത്.

വിവാഹക്കാര്യം ഇരുവരും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സ്‌നേഹ തന്റെ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു വിഡിയോയും ശ്രദ്ധേയമാവുകയാണ്. മറിമായത്തിന്റെ ഒരു പഴയ എപ്പിസോഡിന്റെ ഭാഗമാണിത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണ രംഘമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ വിവാഹിതയായതാണ് സ്‌നേഹയെന്നും ഇതേക്കുറിച്ചുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആദ്യ ഭര്‍ത്താവായ ദില്‍ജിത്ത് എം ദാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും തുടരാനായി പലരും തീരുമാനിക്കാറുണ്ട്. സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറാറുമുണ്ട്. ഉപ്പും മുളകും, സീത, ബിഗ് ബോസ് തുടങ്ങിയ പരിപാടികളില്‍ പങ്കെടുത്തവരില്‍ ചിലര്‍ ഇത്തരത്തില്‍ പ്രണയിച്ച് വിവാഹിതരായിരുന്നു. അതിന് പിന്നാലെയായാണ് തങ്ങള്‍ ഒന്നിക്കുന്നുവെന്ന് അറിയിച്ച് സ്‌നേഹയും ശ്രീകുമാറും എത്തിയത്.

വിവാഹിതരാവുന്നു’ എന്ന വാർത്ത എപ്പോഴും സന്തോഷം നൽകുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും. ഒരിക്കൽ വിവാഹിതരായ രണ്ടുപേർ, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാൽ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്നേഹയും.

സ്നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അതേക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചപ്പോഴും എല്ലാ തരത്തിലും സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങൾ ചേർത്ത്, ആ വാർത്തകൾക്ക് ചുവട്ടിൽ വന്ന കമന്റുകൾ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.

രണ്ടു വർഷം മുൻപ് ഡിവോഴ്സ് ആയ സമയത്തു തന്നെ ഹാപ്പിലി ഡിവോഴ്സ്ഡ്” എന്നൊരു സ്റ്റാറ്റസ് ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടർക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ. അത് ക്ഷമിച്ച് , ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..വിവാഹിതരാവുന്ന സ്നേഹാ, ശ്രീകുമാറിന് ഹൃദയം നിറഞ്ഞ ആശംസകൾ. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.

about actress sneha marriage

More in Social Media

Trending

Recent

To Top