Actress
ബിഗ് ബോസ് ആണ് എല്ലാത്തിനും ഉത്തരവാദി, എലീനയുടെ വെളിപ്പെടുത്തൽ.
ബിഗ് ബോസ് ആണ് എല്ലാത്തിനും ഉത്തരവാദി, എലീനയുടെ വെളിപ്പെടുത്തൽ.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും അവതാരകയുമായ എലീന പടിയ്ക്കൽ. ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എന്ന നിലയിലും എലീന ഏറെ ശ്രദ്ധ നേടിയിരുന്നു. എലീനയുടെ വിവാഹവിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എവിടെയും. ആറുവർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ വിവാഹം അടിപൊളിയായി ആഘോഷിച്ചിരിക്കുകയാണ് എലീന. പിന്നാലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഇരുവരും ആദ്യമായി ഒന്നിച്ച് എത്തിയിരിക്കുകയാണ്. എന്ന് വന്നാലും പ്രണയത്തില്‍ വീഴില്ലെന്ന ആറ്റിറ്റിയൂഡ് ആയിരുന്നു എലീനയുടേത്. പിന്നെ പിന്നെ അത് മാറ്റി എടുത്തു എന്നാണ് രോഹിത് പറയുന്നത്. ഇരുവരുടെയും പൊതുസുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. പരസ്പരം സംസാരിക്കുന്നതും അടുക്കുന്നതും സോഷ്യല്‍ മീഡിയയിലൂടെയാണ്. രോഹിത് തന്റെ പുറകേ ഇഷ്ടം പറഞ്ഞ് നടക്കേണ്ടി വന്നിട്ടുണ്ടെന്ന് കൂടി എലീന വെളിപ്പെടുത്തുന്നു.
വീട്ടുകാര്‍ നോ പറയുകയാണെങ്കിലും നമുക്ക് സ്‌ട്രോങ്ങായി നില്‍ക്കാമെന്നാണ് രോഹിത് എന്നോട് പറഞ്ഞിട്ടുള്ളത്. പിന്നെ ഞാന്‍ ബിഗ് ബോസില്‍ പോയി. 75 ദിവസങ്ങളോളം അവിടെ നിന്നു. ഒരു വിവരവും അറിയില്ലായിരുന്നു. തിരിച്ച് വരുമ്പോഴും ശക്തമായി തന്നെ ഒരാള്‍ നില്‍ക്കുമ്പോള്‍ പിന്നെ കെട്ടാന്‍ പറ്റുമെന്നുള്ള ഉറപ്പാണല്ലോ.തന്നെ എപ്പോഴും സര്‍പ്രൈസ് ചെയ്യുന്നതാണ് രോഹിത്തില്‍ കണ്ട ഏറ്റവും മികച്ച ഗുണങ്ങള്‍. പ്രതീക്ഷിക്കാത്ത സമയത്തൊക്കെ നമ്മുടെ മുന്നില്‍ വന്ന് നില്‍ക്കുന്ന സ്വഭാവമുണ്ട്. അങ്ങനെ ഒരു ദിവസം പെട്ടെന്ന് കണ്ട ആകാംഷയില്‍ എനിക്ക് ശ്വാസം എടുക്കാന്‍ പോലും പറ്റാത്ത അവസ്ഥ ഉണ്ടായെന്നും എലീന പറയുന്നു.
തിരിച്ച് താനെത്ര സര്‍പ്രൈസ് കൊടുക്കാന്‍ നോക്കിയാലും അതൊക്കെ പൊളിയും. വീട്ടുകാര്‍ക്ക് ആദ്യം പറഞ്ഞപ്പോള്‍ മുതലേ താല്‍പര്യം ഇല്ലായിരുന്നു. പിന്നെ ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പ് നിങ്ങള്‍ കാത്തിരുന്നോ, ഒരു സര്‍പ്രൈസ് ഉണ്ടാവുമെന്ന് പറഞ്ഞാണ് പോയത്. എല്ലാ എപ്പിസോഡിലും ഞാന്‍ രോഹിത്തിനെ കുറിച്ച് പറഞ്ഞിരുന്നു. പക്ഷേ അവര്‍ ടെലികാസ്റ്റ് ചെയ്തിരുന്നോ എന്ന് അറിയില്ല. ഒരു എപ്പിസോഡ് എങ്ങാനും ടെലികാസ്റ്റ് ചെയ്തുവെന്ന് തോന്നുന്നു. അവിടുന്ന് ഇറങ്ങി വന്നപ്പോള്‍ നൈസ് ആയി അമ്മയ്ക്കും അച്ഛനും പണി തന്നല്ലേ. നടത്തി തരില്ലെന്ന് തന്നെ പറഞ്ഞു. ഇനിയെന്തായാലും നടത്തി തരില്ലെന്ന വാശിയായിരുന്നു. ഓക്കെ വേണ്ടെന്ന് ഞാനും പറഞ്ഞു. ബിഗ് ബോസ് ആയിരുന്നു മാസ്റ്റര്‍ പ്ലാന്‍.
about actress
