News
14-ാം വയസ്സില്‍ ഞാന്‍ ഏറെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ടെന്നീസ് പരിശീലകനാണ് എന്നെ പീഡനത്തിന് ഇരയാക്കിയത്!
14-ാം വയസ്സില്‍ ഞാന്‍ ഏറെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ടെന്നീസ് പരിശീലകനാണ് എന്നെ പീഡനത്തിന് ഇരയാക്കിയത്!

14-ാം വയസ്സില്‍ ഏറെ വിശ്വസിച്ചിരുന്ന ആളില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഹോളിവുഡ് താരം ജെസി കേവ്. ആ സംഭവം ഇന്നും തന്നെ വേട്ടയാടുന്നുവെന്ന് താരം തുറന്നു പറയുന്നു.
’14-ാം വയസ്സില്‍ ഞാന്‍ ഏറെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ടെന്നീസ് പരിശീലകനാണ് എന്നെ പീഡനത്തിന് ഇരയാക്കിയത്. ഞാന്‍ നന്നായി ടെന്നീസ് കളിക്കുമായിരുന്നു. എന്നാല്‍ അയാള്‍ അധ്യാപകനെന്ന പദവി അയാള്‍ ചൂഷണം ചെയ്തു. എന്നെ സംരക്ഷിക്കേണ്ടിയിരുന്ന എന്റെ അധ്യാപകന് അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട് അയാള്‍ കുറ്റത്തിന് ജയിലില്‍ പോയി. എന്നിരുന്നാലും ആ സംഭവങ്ങള്‍ എന്നിലുണ്ടാക്കിയ മാനസിക പ്രശ്നങ്ങള്‍ ഭീകരമായിരുന്നു. പതിനെട്ട് വയസ്സുവരെ ഞാനതെക്കുറിച്ച് അത്ര ബോധവതിയായിരുന്നില്ല. പിന്നീടാണ് അത് ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടുന്നുവെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്’ ജെസി കേവ് പറഞ്ഞു.
ഹാരി പോര്‍ട്ടര്‍ സീരീസിലെ ലാവെന്റര്‍ ബ്രൗണ്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ജെസി കേവ് സഹോദരി ബാബേ കേവിനൊപ്പം പങ്കെടുത്ത പോഡ്കാസ്റ്റ് വീഡിയോയിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. നടന് ആല്‍ഫി ബ്രൗണാണ് ജെസിയുടെ ജീവിത പങ്കാളി.
ABOUT ACTRESS
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...