News
നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ ഒടിടി റിലീസിന്
നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ ഒടിടി റിലീസിന്
കോവിഡ് പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ നയന്‍താരയുടെ സിനിമയും ഒടിടി റിലീസിന് ഒരുങ്ങുന്നു.
നയന്‍താര നായികയാകുന്ന പുതിയ ചിത്രം ‘മൂക്കുത്തി അമ്മന്‍’ ആണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു.ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി കഥാപാത്രമായാണ് നയൻതാര എത്തുന്നത്
ചിത്രത്തിന്റെ റിലീസ് അവകാശങ്ങള്‍ സണ്‍ ടിവി ചാനല്‍ വാങ്ങിയതായും ചാനലില്‍ റിലീസ് ചെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബാലാജിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് ഭക്തി ചിത്രമായി ഒരുക്കുന്ന മൂത്തുക്കി അമ്മന്‍ പറയുന്നത്.
സൂര്യ ചിത്രം സൂരരൈ പോട്രു ആണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന പുതിയ തമിഴ് സിനിമ.
