Actor
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു- സൈജു കുറുപ്പ്.
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു- സൈജു കുറുപ്പ്.
തീർത്തും അന്തർമുഖനായ, വേദികളെ ഭയന്നിരുന്ന ഒരു കുട്ടിയിൽ നിന്നും മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയ ജീവിതമാണ് സൈജു കുറുപ്പ് എന്ന അഭിനേതാവിന് പറയാനുള്ളത്. വിജയത്തിന് കുറുക്കുവഴികളില്ലെന്ന ബോധ്യത്തോടെ നിരന്തരം തന്നിലെ അഭിനേതാവിനെ മിനുക്കിയെടുക്കുകയാണ് ഈ നടൻ. പതിനഞ്ചു വർഷം, നൂറിലേറെ സിനിമകൾ. സഹനടനായുളള റോളുകളില്‍ മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് സൈജു കുറുപ്പ്.
അതേസമയം ഒരു ടിവി അഭിമുഖത്തില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് സൈജു കുറുപ്പ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. മൂന്ന്, നാല് ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ അഭിനയിച്ചപ്പോള്‍ ആളുകളുടെ വിചാരം എല്ലാ സിനിമയിലും ഞാനുണ്ടെന്ന് ആണെന്നും, പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നുവെന്നതാണ് എന്റെ വിജയമെന്നും നടന് പറയുന്നു. എന്നാല്‍ സത്യത്തില്‍ അത് തെറ്റാണ്, അങ്ങനെ എല്ലാ സിനിമയിലും താനില്ലെന്നും പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നത് എന്തുക്കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും സൈജു കുറുപ്പ് പറഞ്ഞു. അമ്മയുടെയും ഭാര്യയുടെയും പ്രാര്‍ത്ഥന കൊണ്ട് ആളുകള്‍ ശ്രദ്ധിക്കുന്ന മൂന്ന് നാല് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. അത് ഇങ്ങനെ തുടര്‍ന്നപ്പോള്‍ ആളുകളുടെ വിചാരം എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ്.
മയൂഖം എന്ന ഹരിഹരന് ചിത്രത്തിലൂടെ അരങ്ങേറിയ സൈജു കുറുപ്പ് പിന്നീട് ക്യാരക്ടര്‍ റോളുകളിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ് സൈജു കുറുപ്പിന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. ട്രിവാന്‍ഡ്രം ലോഡ്ജിന് പിന്നാലെ നിരവധി ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും സൈജു കുറുപ്പിന് ലഭിച്ചു. കുറച്ചുകാലമായി ഹാസ്യറോളുകളിലൂടെയാണ് നടന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ആട് സീരിസ്, ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് പോലുളള സിനിമകളിലെ സെെജു കുറുപ്പിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതില്‍ എറ്റവുമൊടുവിലായി ഗാര്ഡിയന് എന്ന ചിത്രമാണ് നടന്റെതായി റിലീസ് ചെയ്തത്.
about actor
