Connect with us

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സംവിധായകന് മുട്ടൻ പണി !

Actor

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സംവിധായകന് മുട്ടൻ പണി !

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സംവിധായകന് മുട്ടൻ പണി !

ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് സംവിധായകൻ റോബ് കോഹനെതിരെ ലൈംഗിക ആരോപണവുമായി ഇറ്റാലിയൻ നടിയുയം സംവിധായികയുമായ ആസിയ അർജന്‍റോ രംഗത്തെത്തി. ഇറ്റലിയിലെ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് റോബ് കോഹനെതിരെ ഗുരുതരമായ ആരോപണങ്ങൾ ആസിയ ഉന്നയിച്ചത്. അമിതമായ അളവിൽ ലൈംഗിക ഉത്തേജന മരുന്ന് നൽകി തന്നെ ദുരുപയോഗം ചെയ്തെന്നാണ് നടിയുടെ ആരോപണം.

‘ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഞാന്‍ കിടക്കയില്‍ നഗ്‌നയായി കിടക്കുകയായിരുന്നു’. 2002ല്‍ കൊഹന്‍ ഒരുക്കിയ എക്‌സ്എക്‌സ്എക്‌സ് (XXX) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദുരനുഭവമുണ്ടായത്. അതേസമയം നടിയുടെ ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്ന് ആണ് കൊഹെന്റെ വക്താവ് പറഞ്ഞത്. ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ നല്ല ബന്ധമായിരുന്നെന്നും നടിയെ സുഹൃത്തായാണ് കൊഹന്‍ കണ്ടിരുന്നതെന്നും സംവിധായകന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

about fast and furious

More in Actor

Trending