Actor
കോമഡി വേഷങ്ങൾ; ചെയ്തു ചെയ്തു മടുത്തപ്പോ വേറെ കഥാപാത്രങ്ങൾ ചോദിച്ചു വാങ്ങുകയായിരുന്നു; തുറന്നു പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്.
കോമഡി വേഷങ്ങൾ; ചെയ്തു ചെയ്തു മടുത്തപ്പോ വേറെ കഥാപാത്രങ്ങൾ ചോദിച്ചു വാങ്ങുകയായിരുന്നു; തുറന്നു പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്.
കോമഡി നടനായി ജനപ്രീതി നേടിയ സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ ഇന്ന് മലയാളത്തിലെ മികച്ച അഭിനേതാക്കളുടെ ലിസ്റ്റില്‍ പ്രഥമ നിരയിലെത്തിയിരിക്കുകയാണ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ തുടങ്ങി ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കുകയായിരിക്കുകയാണ് സുരാജ്. ഇപ്പോഴിതാ സീരിയസ് വേഷങ്ങളിലേക്ക് തനിക്ക് മാറണം എന്ന് തോന്നിയ അനുഭവത്തെക്കുറിച്ച് ഒരു ചാനലുമായുളള അഭിമുഖത്തില്‍ സുരാജ് പറയുന്നതിങ്ങനെ.
“കോമഡി വേഷങ്ങള്‍ മടുത്തപ്പോഴാണ് രഞ്ജിയേട്ടനോട് എന്നെ ഒന്ന് രക്ഷപ്പെടുത്താമോ എന്ന് ചോദിക്കുന്നത്. ഇപ്പോള്‍ നീ കോമഡി കളിച്ചു നിറഞ്ഞു നില്‍ക്കുവല്ലേ നിന്നെ മാറ്റി പരീക്ഷിക്കണമെന്ന് തോന്നുമ്പോള്‍ അത് ഉണ്ടാവുക തന്നെ ചെയ്യുമെന്ന് പറഞ്ഞതോടെ എനിക്ക് ആത്മവിശ്വാസം കൂടി. രഞ്ജിയേട്ടന്‍ എനിക്ക് സ്പിരിറ്റില്‍ വേറിട്ട ഒരു വേഷവും നല്‍കി.
ദേശീയ പുരസ്‌കാരം ലഭിച്ചു കഴിഞ്ഞു ആ അവാര്‍ഡ് വീട്ടില്‍ കൊണ്ട് വെച്ചതല്ലാതെ കൂടുതല്‍ ആളുകള്‍ ആ സിനിമ കാണാത്തത് കൊണ്ട് അവരുടെ അംഗീകാരം എനിക്ക് ലഭിച്ചില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം കണ്ടിട്ടാണ് പ്രേക്ഷകര്‍ എനിക്ക് അവാര്‍ഡ് നല്‍കിയതെന്നും താരം പറയുന്നു. സുരാജിന്‍റെ കഥാപാത്രത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്.
എല്ലാ സിനിമയിലും നായകന്റെ കൂട്ടുകാരനായി കോമഡി പറഞ്ഞു മടുത്തപ്പോഴാണ് ഞാന്‍ രഞ്ജിയേട്ടനോട് ചാന്‍സ് ചോദിച്ചത്. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രവും എബ്രിഡ് ഷൈനിനോട് ചോദിച്ചു വാങ്ങിയതാണെന്നുമായിരുന്നു സുരാജ് പറഞ്ഞത്. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് നേരത്തെയും താരം വാചാലനായിരുന്നു.
about actor
