Connect with us

സംവിധായകന്റെ വീട്ടില്‍ മോഷണം; ദേശീയ പുരസ്‌കാരം മാത്രം തിരിച്ചുനല്‍കി മോഷ്ടാക്കള്‍; ഒപ്പം ഒരു കുറിപ്പും

News

സംവിധായകന്റെ വീട്ടില്‍ മോഷണം; ദേശീയ പുരസ്‌കാരം മാത്രം തിരിച്ചുനല്‍കി മോഷ്ടാക്കള്‍; ഒപ്പം ഒരു കുറിപ്പും

സംവിധായകന്റെ വീട്ടില്‍ മോഷണം; ദേശീയ പുരസ്‌കാരം മാത്രം തിരിച്ചുനല്‍കി മോഷ്ടാക്കള്‍; ഒപ്പം ഒരു കുറിപ്പും

ദേശീയപുരസ്‌കാര ജേതാവായ തമിഴ് സംവിധായകന്‍ എം. മണികണ്ഠന്റെ വസതിയില്‍ നടന്ന മോഷണം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ എം മണികണ്ഠന് ദേശീയ പുരസ്‌കാരം മാത്രം തിരികെ നല്‍കിയിരിക്കുകയാണ് മോഷ്ടാക്കള്‍.

മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയില്‍ നിന്ന് ഒരു ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ദേശീയ അവാര്‍ഡ് മെഡലുകളുമാണ് മോഷണം പോയത്. ഇതിലെ ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കള്‍ കഴിഞ്ഞ ദിവസം രാത്രി തിരികെ നല്‍കിയത്.

വീടിന്റെ ഗേറ്റിന് മുകളില്‍ ഒരു കവറിലാക്കി പുരസ്‌കാരങ്ങള്‍ വയ്ക്കുകയായിരുന്നു. ഒരു കത്തും ഇതിനൊപ്പം ഉണ്ടായിരുന്നു. തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങള്‍ അധ്വാനിച്ച് സമ്പാദിച്ചത് നിങ്ങള്‍ക്കുള്ളതാണ് എന്നുമാണ് കത്തിന്റെ ഉള്ളടക്കം.

‘കാക്ക മുട്ടൈ’ എന്ന ചിത്രം ഒരുക്കിയ ശ്രദ്ധ നേടിയ സംവിധായകനാണ് മണികണ്ഠന്‍. 2022ല്‍ പുറത്തിറങ്ങിയ ‘കടൈസി വ്യവസായി’യാണ് മണികണ്ഠന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമാത്തിരക്കുകള്‍ കാരണം അദ്ദേഹം ചെന്നൈയിലാണ് താമസിക്കുന്നത്.

മണികണ്ഠന്റെ ഉസലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും െ്രെഡവറുടേയും മേല്‍നോട്ടത്തിലാണുള്ളത്. െ്രെഡവറാണ് വീടിന്റെ ഗേറ്റ് തുറന്നു കിടക്കുന്ന രീതിയില്‍ ശ്രദ്ധിച്ചത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

More in News

Trending

Recent

To Top