Tamil
വിജയ്‌ക്കൊപ്പം അന്തരിച്ച ക്യാപ്റ്റന്‍ വിജയകാന്തിനെയും എത്തിക്കും; പുതിയ വാര്‍ത്തയുമായി ‘ദ ഗോട്ട്’
വിജയ്‌ക്കൊപ്പം അന്തരിച്ച ക്യാപ്റ്റന്‍ വിജയകാന്തിനെയും എത്തിക്കും; പുതിയ വാര്‍ത്തയുമായി ‘ദ ഗോട്ട്’
വിജയ് നായകനായി എത്തുന്ന വെങ്കട് പ്രഭു ചിത്രമാണ് ‘ദ ഗോട്ട്’. ഡീ ഏജിങ് ടെക്‌നോളജി ഉപയോഗിച്ച് വിജയ് കൂടുതല്‍ ചെറുപ്പമായി എത്തുമെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. മീശയും താടിയും കളഞ്ഞ് ഫുള്‍ ഷേവ് ലുക്കിലാണ് വിജയ് ഇപ്പോള്‍. ഇപ്പോഴത്തെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ഇതിനിടെ എത്തിയ പുതിയൊരു വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടെക്‌നോളജിയുടെ സഹായത്തോടെ ചിത്രത്തില്‍ അന്തരിച്ച ക്യാപ്റ്റന്‍ വിജയകാന്തിനെയും ഈ സിനിമയില്‍ എത്തിക്കും എന്നാണ് വിവരം.
അതിനായി വിജയകാന്തിന്റെ കുടുംബത്തിന്റെ അനുവാദം വരെ നിര്‍മ്മാതാക്കള്‍ വാങ്ങിക്കഴിഞ്ഞുവെന്നാണ് വിവരം. ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗിച്ച് വിജയകാന്തിനെ സ്‌ക്രീനില്‍ എത്തിക്കും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. വിവിധ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ദ ഗോട്ട്.
അതിനാല്‍ ഒരു സീനില്‍ വിജയ്‌ക്കൊപ്പം വിജയകാന്തും പ്രത്യക്ഷപ്പെടും. അതേസമയം, സയന്‍സ് ഫിക്ഷന്‍ ജോണറിലാണ് ചിത്രമൊരുങ്ങുന്നത്. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത് എന്നും വിവരമുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
പ്രശാന്ത്, പ്രഭു ദേവ, സ്‌നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ. ജി. എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.