അങ്ങനെയൊരു പ്രൊജക്ട് വന്നാല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂ; അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തത് ഇതുകൊണ്ട് ; അഭിഷേക് ബച്ചൻ
അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അഭിഷേക് ബച്ചൻ. പിതാവിനോടൊപ്പം സിനിമ ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ തിരക്കഥ വളരെ പ്രധാനപ്പെട്ടതാണെന്നും അഭിഷേക് ബച്ചന് പി.ടി.ഐയോട് പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് ജോലി ചെയ്യുന്നത് ഏറെ ആസ്വദിക്കുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഒന്നിച്ച് ജോലി ചെയ്യുന്നത് ഞങ്ങള്‍ രണ്ടുപേരും ഒരുപാട് ആസ്വദിക്കുന്നുണ്ട്. അഭിനേതാക്കളെന്ന നിലയില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പ്രേക്ഷകരോടുള്ള ഉത്തരവാദിത്തമുണ്ട്. അതിനാല്‍ മികച്ച തിരക്കഥ വന്നാല്‍ മാത്രമേ ഒന്നിച്ച് അഭിനയിക്കുകയുള്ളൂ. അതിനായി കാത്തിരിക്കുകയാണ്.
അങ്ങനെയൊരു പ്രൊജക്ട് വന്നാല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂ- അഭിഷേക് ബച്ചന് പറഞ്ഞു. ആര്. ബല്‍ക്കി സംവിധാനം ചെയ്ത ‘പാ’യില്‍ അമിതാഭ് ബച്ചനും അഭിഷേകും ഒന്നിച്ച് അഭിനയിച്ചിരുന്നു.
