Malayalam
ഒരിക്കലും എലിസബത്തിനെ വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല അത് പറഞ്ഞത്; മാപ്പ് പറഞ്ഞ് അഭിരാമി സുരേഷ്
ഒരിക്കലും എലിസബത്തിനെ വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല അത് പറഞ്ഞത്; മാപ്പ് പറഞ്ഞ് അഭിരാമി സുരേഷ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
story
കേസ് വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും തനിക്ക് നേരിട്ട അനുഭവങ്ങൾ തുറന്നുപറയുക തന്നെ ചെയ്യുമെന്ന് എലിസബത്ത് ഉദയൻ വ്യക്തമാക്കിയത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലയ്ക്കെതിരെ എലിസബത്ത് രംഗത്തതെത്തിയിരുന്നവെങ്കിലും പ്രധാനമായും അമൃത സുരേഷിനെയും അഭിരാമി സുരേഷിനെ കുറിച്ചുമായിരുന്നു പറഞ്ഞിരുന്നത്. എലിസബത്തിനെ ബന്ധപ്പെടാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്നും എന്നാൽ ചിലരുടെ ഇടപെടൽ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി എന്നും അഭിരാമി സുരേഷ് പറഞ്ഞിരുന്നു.
പിന്നാലെ അഭിരാമി സുരേഷിനെതിരെ പരോക്ഷ വിമർശനവുമായി എലിസബത്തും രംഗത്തെത്തിയിരുന്നു. എന്നെ സംശയം ഉള്ള ആരും എന്നെ പിന്തുണയ്ക്കണ്ട, ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്. ഇത്രകാലവും ആരോടും ഒന്നും മിണ്ടാതിരുന്നിട്ട് ഇപ്പോൾ എന്നെ കുറ്റം പറയാൻ വന്നിരിക്കുന്നു. എന്നിട്ട് താരതമ്യപ്പെടുത്തുന്നു. സഹായിക്കാൻ പോയി, സഹായം സ്വീകരിച്ചില്ല എന്ന് പറയുന്നു. പിന്നിൽനിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നത് എന്നാണ് എലിസബത്ത് പറഞ്ഞത്.
പിന്നാലെ അഭിമാരിയ്ക്കും അമൃതയ്ക്കുമെതിരെ ഒരു കൂട്ടർ രംഗത്തെത്തുകയും കൂടി ചെയ്തതോടെ കമ്യൂണിറ്റിപോസ്റ്റിൽ എലിസബത്തിനോട് മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. ഒരു ദുരുദ്ദേശത്തോടെയും ചെയ്തതല്ല, നല്ലതിന് എന്ന് കരുതി പറഞ്ഞത് പ്രതീക്ഷിക്കാതെ തിരിഞ്ഞു കൊത്തി എന്ന് അഭിരാമി പറയുന്നു. ഇപ്പോൾ ഞാൻ കാരണം എന്റെ അറുപത് വയസ്സുള്ള അമ്മ രണ്ട് ദിവസമായി നിരന്തരം കരഞ്ഞുകൊണ്ടേയിരിക്കുകയാണ്. അത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല.
ഇതുവരെ പല തരത്തിലുള്ള സൈബർ അറ്റാക്കുകൾക്ക് ഇരയായിട്ടുണ്ട് എങ്കിലും, ഇത്തവണ എന്റെ നിയന്ത്രണം വിട്ടു പോകുന്നു. ഒരിക്കലും എലിസബത്തിനെ വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല അത് പറഞ്ഞത് എന്ന് അഭിരാമി ആവർത്തിച്ചു പറഞ്ഞു. നിങ്ങൾ അനുഭവിച്ചതിനെ ഒന്നിനെയും ചെറുതായി കാണുന്നില്ല. കുറച്ചു കാലം നിങ്ങളെ യൂട്യൂബിൽ കാണാതായപ്പോൾ എനിക്കും ആശങ്കയുണ്ടായിരുന്നു, നിങ്ങളുടെ ആരോഗ്യത്തിൽ ഞാനും വിഷമിക്കുന്നു.
എന്റെ ചേച്ചിയും മകളും അനുഭവിച്ചത് നിങ്ങളിലൂടെ പുറത്തു വരുമ്പോൾ ആശ്വാസം മാത്രമേ എനിക്കുള്ളൂ, അതിന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിയ്ക്കുന്നു. വേദനിച്ചിരിക്കുന്ന നിങ്ങളെ എന്റെ വാക്കുകൾ കൊണ്ട് വീണ്ടും മുറിപ്പെടുത്തിയെങ്കിൽ എന്റെ ഹൃദയത്തിൽ നിന്നുള്ള മാപ്പ്. ഒരു ദുരുദ്ദേശവും കുശുമ്പും എനിക്കുണ്ടായിരുന്നില്ല. നല്ല ഉദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങൾ എങ്ങനെ മാറി വന്നു എന്നും എനിക്ക് മനസ്സിലാവുന്നില്ല. എന്നെ ന്യായീകരിക്കുകയല്ല, ഞാൻ പറഞ്ഞത് തെറ്റാണ്. വേദനിപ്പിച്ചതിന് മാപ്പ്. ഈ കോലാഹലങ്ങൾക്കിടയിൽ നീതി നഷ്ടപ്പെടരുത് എന്ന് പറഞ്ഞാണ് അഭിരാമിയുടെ നീണ്ട പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. പുറത്ത് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താൻ കേസ് കൊടുക്കാൻ തയാറാകാത്തതുകൊണ്ട് അവർ വെളിപ്പെടുത്തിയത്. മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നിൽ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്ന് എലിസബത്ത് പറയുന്നു.
നവംബറിൽ ഞാൻ സുഖമില്ലാതെ ഇരിക്കുന്ന സമയത്ത് ചില ആൾക്കാർ വിളിച്ചു, ഇയാൾക്കെതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞു. ഞാൻ ഡിപ്രഷനിൽ ഇരിക്കുന്ന സമയത്താണ്, ഐസിയുവിൽ കിടക്കുന്ന സമയത്ത് തുടർച്ചയായി കോൾ ചെയ്തുകൊണ്ടിരുന്നു. ഗുജറാത്തിൽ ആശുപത്രിയിൽ ബൈസ്റ്റാൻഡർ പോലും ഇല്ലാതെ കിടക്കുന്ന സമയത്ത് ഇവർ വിളിയോട് വിളിയാണ്, പോയി കേസ് കൊടുക്ക്, കേസ് കൊടുക്ക് എന്നാണ് പറയുന്നത്.
എനിക്ക് പേടിയാണ്, ഞാൻ ഓൾ റെഡി സ്ട്രെസ്സിലാണ്, എനിക്ക് ഈ സ്ട്രെസ്സും കൂടി എടുക്കാൻ വയ്യ’’ എന്നു പറഞ്ഞു. അതിനു ശേഷമാണ് എന്റെ മാതാപിതാക്കൾ ഒക്കെ എത്തിയത്. അവർ വരുന്നതിനു മുമ്പ് നമുക്ക് ഇതിൽ തീരുമാനം ഉണ്ടാക്കണം എന്നൊക്കെയാണ് പറഞ്ഞത്. അന്ന് ഞാൻ അവരുടെ കരച്ചിൽ കണ്ട് എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളൊക്കെ അവരോട് പങ്കുവച്ചിരുന്നു. ഇതൊന്നും റെക്കോർഡ് ചെയ്യരുത്, ഇത് ആരുമായും ഷെയർ ചെയ്യാൻ ഇഷ്ടമില്ല, എന്നൊക്കെ പറഞ്ഞതാണ്.
ആളുകളുടെ മുമ്പിൽ ഇട്ട് എന്നെ അന്ന് ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്നൊക്കെ പറയാൻ എനിക്ക് ഭയമായിരുന്നു. ആൾക്കാർ ഇതൊക്കെ അറിയുന്നതിൽ എനിക്ക് നാണക്കേട് ഉണ്ടായിരുന്നു. പക്ഷേ പിറ്റേ ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയി കിടക്കുന്ന ദിവസം തന്നെ ഞാൻ കേസിന് വരില്ല എന്ന് അറിഞ്ഞപ്പോൾ എന്റെ കോൾ റെക്കോർഡ് അടക്കമുള്ള കാര്യങ്ങൾ അവർ ഒരു മീഡിയ വഴി പറഞ്ഞു. ഇത് സത്യമാണോ എന്ന് അറിയണമെങ്കിൽ എന്റെ ഓഡിയോ റെക്കോർഡിങ് മെസ്സഞ്ചർ വഴി അയച്ചു കൊടുക്കാം എന്നും അവർ പറഞ്ഞു.
ഇവരെയൊക്കെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? സുഖമില്ലാതെ ആശുപത്രിയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് പിന്നിൽ നിന്ന് കുത്തിയ ആളുകളെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? ഫോൺ റെക്കോർഡ് ചെയ്യരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ ഇവർ പറഞ്ഞത്, ‘ഞാൻ പ്രമുഖ നടൻ ഒന്നുമല്ല ഫോൺ റെക്കോർഡ് ചെയ്യാൻ, നല്ല ആൾക്കാരാണ്’ എന്നാണ്. എന്നിട്ടാണ് പിറ്റേ ദിവസം അതെല്ലാം മീഡിയയിൽ പറഞ്ഞത്. ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ വൃത്തികെട്ട രീതിയിൽ മീഡിയയിൽ പറഞ്ഞു.
ഞാൻ ആ സമയത്ത് മാനസികമായി തീരെ മോശം അവസ്ഥയിൽ ഇരിക്കുകയായിരുന്നു. ഇതിൽ ഇപ്പോൾ ഞാൻ ആരെയാണ് കുറ്റക്കാരായി കാണേണ്ടത്, ഈ രണ്ടുപേരും തമ്മിൽ എനിക്കിപ്പോൾ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. എനിക്ക് ഇവരെ ഓർത്ത് ഭയങ്കര വിഷമവും കുറ്റബോധവും ഒക്കെ തോന്നിയിട്ടുണ്ട് മുമ്പ്. ഇത്ര ചെറുപ്പകാലത്ത് ഇതൊക്കെ അനുഭവിച്ചില്ലേ എന്നുള്ള ഒരു വിഷമം ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ എന്നെ സപ്പോർട്ട് ചെയ്യുന്ന യൂട്യൂബ് ചാനലുകളും എന്നെ സപ്പോർട്ട് ചെയ്യുമെന്ന പറഞ്ഞിരുന്ന ആൾക്കാരൊക്കെ വായ മൂടുമെന്നു നന്നായിട്ട് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇതൊക്കെ പറയുന്നത്.
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇത്രക്കും മനുഷ്യ പറ്റില്ലാത്ത ആൾക്കാരുടെ കൂടെയൊക്കെ ഞാൻ എങ്ങനെയാണ് കൂടുന്നത്. ഞങ്ങൾ സഹായിക്കാൻ പോയി എന്നിട്ട് സഹായം സ്വീകരിച്ചില്ല എന്നൊക്കെ പറയുമ്പോൾ ഇങ്ങനെ പിന്നിൽ നിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇതൊക്കെ ഏറ്റു പിടിച്ച് കുറെ ആളുകൾ ചോദിക്കുന്നു എന്താണ് അവരുടെ കൂടെ പോയി കേസ് കൊടുക്കാത്തതെന്ന്. കുറച്ചു കഴിഞ്ഞാൽ എന്റെ പിന്നിൽ ഇവർ കുത്തുമോ എന്ന് എങ്ങനെ അറിയും. ഞാൻ ഞാൻ ഒരു പ്രാവശ്യം ഇത് അനുഭവിച്ചതാണ്. എന്റെ ഏറ്റവും മോശമായ അവസ്ഥയിൽ ഞാൻ ഒരിക്കലും പുറത്ത് പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ എന്റെ സമ്മതം കൂടാതെ പുറത്തുവിട്ടതാണെന്നും എലിസബത്ത് പറഞ്ഞിരുന്നു.
എലിസബത്തിനെതിരെ പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ വെെകാരികമായാണ് ബാലയും കോകിലയും സംസാരിച്ചത്. ആരോപണങ്ങൾ തെറ്റാണെന്നും തന്റെ സമാധാന ജീവിതം തകർക്കാനാണ് ശ്രമമെന്നും ബാല വാദിച്ചു. താൻ റേപ്പ് ചെയ്യുമെന്ന് പോലും പറഞ്ഞു. അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെം ഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു.
ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോയെന്നും ബാല ചോദിച്ചു. വളരെ മോശം ആരോപണമാണ് എലിസബത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞ് കോകില സോഷ്യൽ മീഡിയയിൽ പലരും അധിക്ഷേപിക്കുന്നെന്നും പറഞ്ഞു.
ബാല തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് പുറത്ത് വിട്ട് എലിസബത്ത് രംഗത്തെത്തിയിരുന്നു. . ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്. ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ആണ് ശബ്ദ രേഖയിൽ കേൾക്കാനാകുന്നത്. ചേട്ടാ, ഒന്നരയ്ക്ക് ബെഡ്റൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണിപ്പോൾ സമയം എന്ന് എലിസബത്ത് പറയുമ്പോൾ നീ പുറത്ത് പൊയ്ക്കോ എന്ന് ബാല തിരിച്ച് പറയുന്നുണ്ട്.
എനിക്ക് പുറത്ത് പോകാൻ പറ്റില്ല, ഒന്നരയാണിപ്പോൾ സമയം, ബാക്കിയുള്ളവർക്ക് കിടക്കേണ്ടേ എന്ന് എലിസബത്ത് ചോദിക്കുന്നു. എന്റെ വീടാണിതെന്ന് ബാല പറയുമ്പോൾ നിങ്ങൾ കല്യാണം കഴിച്ചിട്ട് വന്നയാളാണ് ഞാൻ, വലിഞ്ഞ് കയറി വന്നതല്ലെന്ന് എലിബസത്ത് മറുപടി നൽകുന്നു. ശരിയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ബാലയുടെ ശബ്ദമാണ് പിന്നീട് കേൾക്കുന്നത്. ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് മറ്റൊരാൾ വന്നപ്പോഴുള്ള വോയിസ് റെക്കോഡ് എന്നാണ് വീഡിയോക്ക് എലിസബത്ത് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്. ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു.
ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകൾക്കെല്ലാം വട്ടാണെന്ന് അയാൾ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടുവെന്നും എലിസബത്ത് പറഞ്ഞിരുന്നു.
എല്ലാവരും പേടിച്ച് മിണ്ടാതിരിക്കും. ഞാനും മിണ്ടാതെയിരിക്കുകയായിരുന്നു. ഞാനല്ല ആരെയും ഉപദ്രവിക്കാൻ തുടങ്ങിയത്. നീതി കിട്ടിയാലും കിട്ടിയില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്റെ കുടുംബം അത്ര റിച്ചൊന്നുമല്ല. എല്ലാവരും പഠിച്ചിട്ടുണ്ട് അത്രമാത്രം. ഞാൻ ഇടുന്ന വീഡിയോകൾ അധികാരത്തിൽ ഇരിക്കുന്നവരും കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ബാല ഇതെല്ലാം പ്രതികാരമായി മനസിൽ സൂക്ഷിച്ച് ഭാവിയിൽ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു.
