Malayalam
നല്ല ഫ്രണ്ടാണ്, നമ്മൾ കാണുന്നത് പോലെയും ചിന്തിക്കുന്നത് പോലെയും സംസാരിക്കാൻ സാധിക്കുമെന്നുമാണ് ഭാര്യയെ കുറിച്ച് മമ്മൂട്ടി
നല്ല ഫ്രണ്ടാണ്, നമ്മൾ കാണുന്നത് പോലെയും ചിന്തിക്കുന്നത് പോലെയും സംസാരിക്കാൻ സാധിക്കുമെന്നുമാണ് ഭാര്യയെ കുറിച്ച് മമ്മൂട്ടി
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ ആണെന്നും ദേഷ്യപ്പെടുന്ന പ്രകൃതമാണെന്നുമാണ് പൊതുവേ നടനുള്ള ആരോപണം. എന്നാൽ അദ്ദേഹം വളരെ ശുദ്ധനാണെന്ന് പറയുന്നവരുമുണ്ട്. എന്തായാലും മമ്മൂക്ക എന്ന് വിളിച്ച് ഓടി വരാൻ ആരും ധൈര്യപ്പെടാറില്ല എന്നാണ് പലരും പറയുന്നത്.
.അതേ സമയം വീട്ടുകാർക്ക് മുന്നിലും ഇങ്ങനെ തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്. പൊതുവേദിയിൽ സംസാരിക്കാൻ താരപത്‌നി ശ്രമിച്ചിട്ടില്ല. ഇപ്പോഴിതാ ഭാര്യയെ കുറിച്ച് മെഗാസ്റ്റാർ തന്നെ പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്. വർഷങ്ങൾക്ക് മുൻപൊരു അഭിമുഖത്തിൽ സംസാരിവെയാണ് അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ചം വാചാലനായത്.
മമ്മൂട്ടിയെന്ന നടന്റെ ജീവിതത്തിൽ സുലുവിന്റെ പങ്ക് എത്രത്തോളം ഉണ്ടെന്നായിരുന്നു ഒരു പെൺകുട്ടി മമ്മൂട്ടിയോട് ചോദിച്ചത്. അതിപ്പോൾ അവളോട് ചോദിക്കണമെന്നാണ് മമ്മൂട്ടി മറുപടിയായി പറഞ്ഞത്. ‘നിങ്ങളൊക്കെ കേട്ടിട്ടുള്ളത് പോലൊരു സ്വഭാവം തന്നെയാണ് എനിക്ക് യഥാർഥ ജീവിതത്തിലും. അത്യാവശ്യം ചൂടും പരുക്കത്തരം വീട്ടിലുമുണ്ട്. അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം.
പിന്നെ സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് പലപ്പോഴും വീട്ടിൽ നിൽക്കാതെ അകന്ന് നിൽക്കുകയായിരിക്കും. ഇപ്പോൾ പിന്നെയും അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. ആദ്യമൊന്നും അങ്ങനെയായിരുന്നില്ല. ഇതൊക്കെ സഹിച്ചതാണ് അവളുടെ കോൺട്രിബ്യൂഷൻ. പിന്നെ നല്ല സിനിമ ഇഷ്ടപ്പെടുന്ന ആളാണ്. വായിക്കും, അത്യാവശ്യം രഹസ്യമായ കുറിപ്പുകളൊക്കെ എഴുത്തും. നല്ല ഫ്രണ്ടാണ്, നമ്മൾ കാണുന്നത് പോലെയും ചിന്തിക്കുന്നത് പോലെയും സംസാരിക്കാൻ സാധിക്കുമെന്നുമാണ് ഭാര്യയായ സുൽഫത്തിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.
ഫുഡ് ക്രമികരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഞാനങ്ങനെ ചോറ് കാര്യമായി കഴിക്കാറില്ല. കാർബോഹൈഡ്രേറ്റ്‌സ് മാക്‌സിമം കുറയ്ക്കും. പക്ഷേ ചായയിൽ പഞ്ചാരയിട്ട് കുടിക്കാറുണ്ട്. പിന്നെ ഒരുപാട് ഫാറ്റി ഫുഡ് കഴിക്കാറില്ല. നോൺവെജ് ഭക്ഷണം ഇഷ്ടമാണെങ്കിലും രണ്ടാഴ്ചയൊക്കെ കൂടുമ്പോഴെ ഞാനത് കഴിക്കാറുള്ളു. മട്ടനാണ് ഇഷ്ടം. പക്ഷേ മീനാണ് കൂടുതലായിട്ടും കഴിക്കുക. നല്ലോണം എക്‌സസൈസ് ചെയ്യും, അത്യാവശ്യം ചെറിയൊരു ജിം ഒക്കെയുണ്ട്… അത്രയൊക്കെയാണ് ഫിറ്റ്‌നെസിന് വേണ്ടി താൻ ചെയ്യുന്നതെന്ന് മമ്മൂട്ടി പറയുന്നു.
ഇതിനിടെ വക്കീൽ പണി ചെയ്യുന്നതിനെ കുറിച്ചും ചോദ്യം വന്നിരുന്നു.’ വക്കീലായി ജോലി ചെയ്യുമ്പോൾ പോലും അത് ചെയ്യണമെന്ന ആഗ്രഹം എനിക്കില്ലായിരുന്നു. എട്ടൊൻപത് വയസ് മുതൽ സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അന്ന് മുതൽ അതിന് വേണ്ടി ഇറങ്ങിത്തിരിച്ചു. പിന്നെ ഒന്നുമില്ലാത്ത അവസ്ഥ വരരുതെന്ന് കരുതിയാണ് വക്കീൽ പണിയിലേക്ക് എത്തുന്നത്. കാരണം സിനിമയിൽ വന്നാൽ വിജയിക്കണമെന്ന് നിർബന്ധമില്ലല്ലോ. അതിന് വേണ്ടി ഒരു പണി എടുത്തതാണ്. എപ്പോൾ വേണമെങ്കിലും വിട്ടിട്ട് വരാമല്ലോ എന്ന ചിന്തയിലാണ് വക്കീൽ പണിയിലേക്ക് എത്തിയതെന്നും സിനിമയിൽ അഭിനയിക്കാനൊരു വഴിയായിരുന്നു അതെന്നും’ മമ്മൂട്ടി പറയുന്നു.
മമ്മൂട്ടി സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. അന്ന് മമ്മൂട്ടി സിനിമയിൽ ചെറിയ ചില വേഷങ്ങൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഒരു വക്കീൽ ആയിട്ടായിരുന്നു മമ്മൂട്ടി അന്ന് ജോലി ചെയ്തത്. തികച്ചും നാട്ടുനടപ്പ് പ്രകാരം ആയിരുന്നു ഇവരുടെ വിവാഹം ചെയ്തത്.
സുലുവിനെ ആദ്യമായി പെണ്ണുകാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം മമ്മൂട്ടി തന്നെ ഒരു അഭിമുഖത്തിൽ അടുത്തിടെ തുറന്നു പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ വീട്ടുകാർ അദ്ദേഹത്തിനുവേണ്ടി കാര്യമായി പെണ്ണ് അന്വേഷിക്കുന്ന സമയമായിരുന്നു അത്. ഒന്ന് രണ്ട് പെണ്ണുകാണൽ കഴിഞ്ഞു. മൂന്നാമതായി മമ്മൂക്ക കാണാൻ ചെന്ന പെൺകുട്ടി ആയിരുന്നു സുൽഫത്ത്.
മമ്മൂട്ടിക്ക് അവരെ വളരെ ഇഷ്ടമായി. മമ്മൂക്കയുടെ വീട്ടുകാർക്കും ഈ ബന്ധം ഇഷ്ടപ്പെട്ടു. അങ്ങനെ ഇരുവരും തമ്മിൽ വിവാഹം ചെയ്യുകയായിരുന്നു. പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു സുൽഫത്ത് അന്ന്. വിവാഹം കഴിഞ്ഞ് ഏഴാമത്തെ ദിവസമാണ് ഒരു സിനിമയിൽ മമ്മൂട്ടി ഒരു പ്രധാനപ്പെട്ട വേഷം ചെയ്യുവാൻ പോകുന്നത്. അതിനുമുൻപ് മമ്മൂട്ടി ചെയ്തത് എല്ലാം തന്നെ ചെറിയ ചില വേഷങ്ങൾ മാത്രം ആയിരുന്നു. ആദ്യകാലങ്ങളിൽ അഭിനയത്തിനൊപ്പം അഭിഭാഷക ജോലിയും മമ്മൂട്ടി ഒപ്പം കൊണ്ടുപോയിരുന്നു. സിനിമയിൽ സജീവമാകുന്നതിന് ഇതിനും ഒന്നര വർഷങ്ങൾക്ക് ശേഷമാണ്. അങ്ങനെയാണ് അഭിഭാഷക ജോലി താൽക്കാലികമായി ഉപേക്ഷിക്കുന്നത്.
അച്ഛന്റെ പാത പുന്തുടർന്ന് മകൻ ദുൽഖർ സൽമാൻ സിനിമയിൽ എത്തി സജീവമായി നിൽക്കുകയാണങ്കിലും മകൾ സുറുമിക്ക് കമ്പം അഭിനയത്തിനോട് അല്ല ചിത്രരചനയോടാണ്. ചിത്രകാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത് തന്നെ. സുറുമിയുടെ ചിത്രരചനയിലെ കഴിവ് എപ്പോഴും ആരധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ഇതിനോടകം ഒട്ടനവധി ചിത്രപ്രദർശനം സുറുമി നടത്തി കഴിഞ്ഞു. ഇപ്പോഴിതാ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ സംസാരിക്കവെ സുറുമി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
സിനിമയിലേക്ക് വരാൻ തനിക്ക് വലിയ താത്പര്യമുണ്ടായിരുന്നെന്നും പക്ഷേ തനിക്ക് പേടിയായിരുന്നെന്നുമാണ് സുറുമി പറയുന്നത്. താനൊരു നാണം കുണുങ്ങി ആയിരുന്നെന്നും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് തന്നെ പേടിയും ചമ്മലുമായിരുന്നെന്നും സുറുമി പറയുന്നു. ചുറ്റിലും സിനിമ ഉണ്ടായിരുന്നു, വാപ്പച്ചിയായും ദുൽഖറായായും സിനിമ എന്റെ ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്നെ സ്വാധീനിച്ചിരുന്നു.
അപ്പോൾ ഇടയ്ക്ക് തോന്നാറുണ്ട് ആ വേഷം ചെയ്താൽ എങ്ങനെ ഉണ്ടാവും, ചിലപ്പേൾ സിനിമാഭിനയം എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നും. എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും വാപ്പച്ചി പറഞ്ഞിരുന്നില്ല. എനിക്ക് ചിത്രം വര ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നല്ല പ്രോത്സാഹനമാണ് വീട്ടിൽ നിന്ന് കിട്ടിയത് എന്നും സുറുമി പറയുന്നു.
മണിപ്പാൽ ഹോസ്പിറ്റലിലെ ചീഫ് കാർഡിയാക് സർജൻ ആണ് സുറുമിയുടെ ഭർത്താവ് ഡോ മുഹമ്മത് റേഹൻ സയീദ്. ചെന്നൈയിലെ സ്റ്റെല്ല മാരിസിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദം നേടിയ സുറുമി തന്റെ സഹോദരൻ ദുൽഖറിനെ പോലെ തന്നെ വിദേശത്താണ് പിന്നീട് ഉപരിപഠനം നടത്തിയത്. ലണ്ടനിലെ ചെൽസി കോളേജ് ഓഫ് ആർട്‌സിൽ നിന്ന് ബിരുദാനന്തര പഠനം പൂർത്തിയാക്കിയ ആളാണ് സുറുമി. സുറുമി നേരത്തെ ഇന്ത്യയിലെ മഹാനഗരങ്ങളിലെ പ്രകൃതിദൃശ്യങ്ങൾ ചിത്രീകരിക്കുന്ന ഏതാനും ചിത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചിരുന്നു. കഴിഞ്ഞ വർഷം പോലും സുറുമിയുടെ എക്‌സിബിഷൻ നടന്നിട്ടുണ്ട്. സുറുമി വരച്ച മമ്മൂട്ടിയുടെ ഫോട്ടോയും വൈറലായിരുന്നു.
വീടിന് പരിസരത്തും യാത്രകൾക്ക് ഇടയിലും കാണുന്ന മരങ്ങളോ ചെടികളോ വള്ളിപ്പടർപ്പുകളോ സുറുമി ഫോട്ടോ എടുത്തുവെക്കും. പിന്നീട് മാസങ്ങളെടുത്ത് പേപ്പറിലേക്ക് പകർത്തും. ഒരോ ദിവസവും മൂന്നും നാലും മണിക്കൂറാണ് വരയ്ക്കാനായി സുറുമി ചെലവഴിക്കുന്നത്. ആശുപത്രി തിരക്കുകളും മക്കളുടെ പഠനവും എല്ലാം ശ്രദ്ധിച്ചശേഷം കിട്ടുന്ന സമയത്താണ് സുറുമി വരയ്ക്കുന്നത്.
ഒമ്പതാം ക്ലാസ് മുതൽ ചിത്രരചന പാഠ്യ വിഷയമായി തിരഞ്ഞെടുത്ത സുറുമി ഇപ്പോൾ മുഴുവൻ സമയവും ചിത്രരചനയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഭർത്താവ് മുഹമ്മദ് റൈഹാൻ ഷാഹിദിനും മക്കളായ അധ്യാനും എഫ്സിനുമൊപ്പം ബംഗ്ലൂരുവിൽ താമസിക്കുന്ന സുറുമി ബെംഗളൂരു ലൈറ്റ് ഹൗസ് ഇന്റർനാഷനലിൽ ചിത്ര രചന പഠിപ്പിക്കുന്നുമുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേയാണ് അദ്ദേഹത്തിന് കാൻസർ ആണെന്നതടക്കമുളള അഭ്യൂഹങ്ങൾ ആരാധകരെ ആശങ്കപ്പെടുത്തി പരന്നത്.
അദ്ദേഹം ചെന്നൈയിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സയിലാണെന്നും വാർത്തകൾ പ്രചരിച്ചു. ഇതോടെ മമ്മൂട്ടിക്ക് കാൻസർ ആണെന്നുളള റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ പിആർ ടീം രംഗത്ത് വന്നു. റംസാൻ വ്രതമെടുക്കുന്നതിന്റെ ഭാഗമായുളള വിശ്രമത്തിലാണെന്നും മമ്മൂട്ടിയുടെ ടീം അറിയിച്ചു. ഇതിനിടെ മമ്മൂട്ടിയുമായി അടുപ്പമുള്ളവരുടെ പ്രതികരണങ്ങളും വന്നിരുന്നു.
അതേസമയം, ബസൂക്കയാണ് ഇനി റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണയക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.
