Connect with us

അതില്ലാതെയൊരു ജീവിതം എനിക്കില്ല, എവിടെ പോയാലും ഒപ്പം ഉണ്ടാകും ; അഭയ ഹിരൺമയി

Social Media

അതില്ലാതെയൊരു ജീവിതം എനിക്കില്ല, എവിടെ പോയാലും ഒപ്പം ഉണ്ടാകും ; അഭയ ഹിരൺമയി

അതില്ലാതെയൊരു ജീവിതം എനിക്കില്ല, എവിടെ പോയാലും ഒപ്പം ഉണ്ടാകും ; അഭയ ഹിരൺമയി

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അഭയ ഹിരൺമയിയുടെ പ്രണയവും വേർപിരിയലുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. യൂട്യൂബ് ചാനലുമായും സജീവമാണ് അഭയ. 20 ചോദ്യങ്ങള്‍ക്കുള്ള മറുപടികളുമായും അഭയ എത്തിയിരുന്നു.

പാട്ടിനെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമായിരുന്നു അഭയ വീഡിയോയില്‍ സംസാരിച്ചത്. എന്നെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനുള്ളതെല്ലാം ഈ വീഡിയോയിലുണ്ട്. മ്യൂസിക്കാണ് എന്നെ നയിക്കുന്നത്. വീട്ടിലെ പണിയും പട്ടികളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്. എല്ലാം നല്ല വൃത്തിയായിരിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. പാത്രം കഴുകാന്‍ എനിക്ക് ഇഷ്ടമാണെന്നും അഭയ പറഞ്ഞിരുന്നു.

ഇപ്പോള്‍ ജിമ്മില്‍ പോവുന്നുണ്ട്. പോവുന്നതിന് മുന്‍പ് സ്മൂത്തി കഴിക്കണം. വെള്ളം കുടിക്കണം, അങ്ങനെ കുറച്ച് പരിപാടികളുണ്ട്്. ഭക്ഷണമുണ്ടാക്കാന്‍ എനിക്കിഷ്ടമാണ്. സിനിമയേക്കാളും കൂടുതല്‍ കാണുന്നത് വെബ് സീരീസാണ്. ഞാന്‍ ജനുവിനാണെന്നായിരുന്നു തന്നെക്കുറിച്ച് ഒറ്റവാക്കില്‍ പറയാന്‍ പറഞ്ഞപ്പോള്‍ അഭയയുടെ മറുപടി. സിവില്‍ സര്‍വീസ് ഇഷ്ടമായിരുന്നു. അതിന് വേണ്ടി പ്രിപ്പയര്‍ ചെയ്യണമെന്നൊക്കെ കരുതിയിരുന്നു. വലുതായപ്പോള്‍ ആ സ്വപ്‌നം മാറി.

ഞാന്‍ എപ്പോഴും കൂടെ കരുതുന്ന സാധനം ടിഷ്യൂ പേപ്പറാണ്. അതില്ലാതെയൊരു ജീവിതം എനിക്കില്ല. എവിടെ പോയാലും ടിഷ്യു പേപ്പറിലാണ് ജീവിക്കുന്നത്. എന്റെ ജീവിതം ഒരു മ്യൂസിക്കല്‍ ആല്‍ബമാക്കുകയാണെങ്കില്‍ അതിന് ഞാന്‍ ബൊഹീമിയന്‍ ഗേള്‍ എന്ന് പേരിടും. ശിവാജി, തങ്കപ്പന്‍, മാഷ, കല്യാണി, കമീല, കുക്കി ഇവരാണ് എന്റെ പട്ടികള്‍. 6 പേരുണ്ട്. പ്രിയപ്പെട്ട പുസ്തകവും എഴുത്തുകാരനെയും ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടാണ്. ഇഷ്ടമുള്ള പാട്ടിനെക്കുറിച്ച് ചോദിക്കുന്നത് പോലെയാണ് അത്.
തായ്‌ലാന്‍ഡ് എനിക്കൊരുപാടിഷ്ടമുള്ള സ്ഥലമാണ്. ഞാന്‍ ഭക്ഷണപ്രിയയാണ്. ബിരിയാണി ഇഷ്ടമാണ്.

ഹൈദരാബാദിലായിരുന്ന സമയത്ത് എല്ലായിടത്തും കയറി ഇറങ്ങാറുണ്ടായിരുന്നു. ഇളയരാജ, എആര്‍ റഹ്‌മാന്‍ ഇവരോടൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ ഇഷ്ടമുണ്ട്. ആത്മവിശ്വാസത്തോടെ ഇരിക്കുക എന്നാണ് എനിക്കെല്ലാവരോടും പറയാനുള്ളത്. അച്ഛന്‍ മേടിച്ച് തന്ന പാദസരം ഇപ്പോഴും ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നുണ്ട്.

More in Social Media

Trending