തൃഷയ്ക്ക് പിറന്നാൾ ആശംസകൾ നടി മിയ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മിയ ജോർജിന്റെ മകൻ ലൂക്കയെ കൈകളിലെടുത്ത് കൊഞ്ചിക്കുന്ന തൃഷയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്
‘‘പ്രിയപ്പെട്ട സൂപ്പർസ്റ്റാർ തൃഷയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നുന്നു. നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, നിങ്ങളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളെല്ലാം ഞാൻ വിലമതിക്കുന്നു. നിങ്ങളെ സ്നേഹിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. നിങ്ങളും എന്റെ മകനും ഒരേ ജന്മദിനം പങ്കിടുന്നു. അതുകൊണ്ട് രണ്ടുപേർക്കും എന്റെ ജന്മദിനാശംസകൾ’’.– മിയ കുറിച്ചു.’
മിയയുടെയും അശ്വിന്റെയും മകൻ ലൂക്കയുടെ രണ്ടാം പിറന്നാളായിരുന്നു മെയ് നാലിന്. നടി തൃഷയുടെ പിറന്നാളും മെയ് നാലിനു തന്നെയാണ്.
ദ് റോഡ് എന്ന ചിത്രത്തിലാണ് മിയയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നത്. അരുൺ വശീഗരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സന്തോഷ് പ്രതാപ്, ഷബീർ, എംഎസ് ഭാസ്കർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. യഥാർത്ഥ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണിതെന്ന് റിപ്പോർട്ടുകളുണ്ട്. സാം സിഎസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കെജി വെങ്കടേഷ് ഛായാഗ്രഹണവും നാഗൂരൻ എഡിറ്റിങും നിർവഹിക്കുന്നു.
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...