Social Media
അബ്ദു റോസിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ഭാവി വധുവിന്റെ മുഖം വെളിപ്പെടുത്താതെ താരം
അബ്ദു റോസിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ഭാവി വധുവിന്റെ മുഖം വെളിപ്പെടുത്താതെ താരം
ബോളിവുഡ് ബിഗ്‌ബോസ് താരവും യൂട്യൂബറുമായ അബ്ദു റോസിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ അബ്ദു റോസിക് തന്നെ പുറത്തുവിട്ടു. താജിക്കിസ്ഥാന്‍ ഗായകന്‍ കൂടിയാണ് അബ്ദു. ഷാര്‍ജ സ്വദേശിനിയായ അമിറയെയാണ് താരം വധുവാക്കുന്നത്. ഏപ്രില്‍ 24 ന് നടന്ന സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.
എന്നാല്‍ ഇതിലൊന്നും യുവതിയുടെ മുഖം വ്യക്തമാക്കിയിട്ടില്ല. മോതിരം കൈമാറുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അല്ഹംദുലില്ലാഹ് എന്ന് നല്‍കിയ കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
കുടുംബവും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവഹം ജൂലൈയിലാകും നടക്കുക. ഫെബ്രുവരിയില്‍ ദുബായിലെ ഒരു മാളിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവതിയുടെ ചിത്രങ്ങളടക്കമുള്ള മറ്റു വിവരങ്ങള്‍ താരം പങ്കുവച്ചിട്ടില്ല. യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് അബ്ദു റോസിക്. ബിഗ്‌ബോസില്‍ ഏറ്റവും ആരാധകരുണ്ടായിരുന്ന മത്സരാര്‍ത്ഥിയും അബ്ദുവായിരുന്നു.
