Connect with us

മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം; ഗായകൻ സന്നിധാനന്ദനെതിരെ അധിക്ഷേപ പരാമർശം!!

Malayalam

മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം; ഗായകൻ സന്നിധാനന്ദനെതിരെ അധിക്ഷേപ പരാമർശം!!

മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം; ഗായകൻ സന്നിധാനന്ദനെതിരെ അധിക്ഷേപ പരാമർശം!!

സ്റ്റാർ സിങ്ങർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് സന്നിദാനന്ദൻ. ജന്മാനാ ഉണ്ടായിരുന്ന മുറിച്ചുണ്ടു തന്റെ ജീവിതത്തിൽ ഒരിക്കലും വില്ലനാകില്ല എന്നുറപ്പിച്ച ഒരു കലാകാരന്റെ പോരാട്ടം തന്നെയായിരുന്നു 2007 ലെ സ്റ്റാർ സിങ്ങർ വേദി. വർഷങ്ങൾക്കിപ്പുറവും സന്നിദാനന്ദൻ മലയാളികൾക്ക് പ്രിയപ്പെട്ടവനാകുന്നത് അന്ന് അദ്ദേഹം കാഴ്ചവെച്ച മിന്നുന്ന പ്രകടനങ്ങൾ കാരണം തന്നെയാണ്.

ഇപ്പോഴിതാ ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരമാർശങ്ങളാണ് വരുന്നത്. സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണെന്നുമാണ് അധിക്ഷേപം. ഉഷാ കുമാരിയെന്ന പ്രൊഫൈലിൽ നിന്നാണ് സന്നിധാനന്ദന്റെ ചിത്രമടക്കം പങ്കുവച്ച് അധിക്ഷേപം നടത്തിയിരിക്കുന്നത്. മുടി നീട്ടി വളർത്തിയതിന് ഗായകൻ വിധു പ്രതാപിനെതിരെയും അധിക്ഷേപം നടത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

ആൺ കുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിതുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതമെന്നാണ് ഉഷാ കുമാരി ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നത്. കലാകാരന്മാരെ ഇഷ്ടമാണ് പക്ഷെ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തിൽ പെട്ടെന്ന് കണ്ടാൽ ആരും പേടിച്ചു പോകുമെന്നും അറപ്പുളവാക്കുന്നുവെന്നുമാണ് പോസ്റ്റ്.

അതേസമയം സോഷ്യൽ മീഡിയയിലെ അധിക്ഷേപ പരമാർശം വേദനിപ്പിച്ചെന്ന് ഗായകൻ സന്നിധാനന്ദൻ വെളിപ്പെടുത്തി. താൻ ചെറുപ്പം മുതൽ ഇതെല്ലാം കേട്ടുവരുന്നതിനാൽ ചിലപ്പോൾ സഹിക്കുമായിരിക്കും. ഇത്തരം കാര്യങ്ങൾ പറയുന്നവരുടേത് എത്ര അഴുക്കുള്ള മനസായിരിക്കും. നിലവിൽ പരാമർശത്തിനെതിരെ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ല. സത്യഭാമമാർ സമൂഹത്തിൽ ഇനിയുമുണ്ടെന്ന് മനസിലാക്കുന്നതാണ് ഈ അനുഭവമെന്നും സന്നിധാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

More in Malayalam

Trending