Connect with us

അയാൾ ആണല്ല, പെണ്ണാണ്; ആ ‘ടച്ചിങ്ങിൽ’ രഹസ്യങ്ങൾ പൊളിഞ്ഞു; സുരേഷിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്തി രതീഷ്!!

Bigg Boss

അയാൾ ആണല്ല, പെണ്ണാണ്; ആ ‘ടച്ചിങ്ങിൽ’ രഹസ്യങ്ങൾ പൊളിഞ്ഞു; സുരേഷിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്തി രതീഷ്!!

അയാൾ ആണല്ല, പെണ്ണാണ്; ആ ‘ടച്ചിങ്ങിൽ’ രഹസ്യങ്ങൾ പൊളിഞ്ഞു; സുരേഷിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്തി രതീഷ്!!

ആരാധകർ കാത്തിരുന്ന ബിഗ്‌ ബോസ് മലയാളം സീസൺ 6 ന് കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. 2 കോമണേഴ്‌സ് ഉൾപ്പെടെ 19 മത്സരാത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. 100 ദിവസം നിന്ന് 50 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലക്ഷ്യം വെച്ചുള്ള മത്സരാർത്ഥികളുടെ പോരാട്ടം തുടരുകയാണ്.

പരമാവധി കണ്ടന്റ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് മത്സരാർത്ഥികൾ. ഈ അഞ്ച് ദിവസം കൊണ്ട് തന്നെ മലയാളികൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയായി  മാറിയ സീസൺ കൂടിയാണ് ബിഗ് ബോസ് മലയാളം സീസൺ 6. എല്ലാവരും ഇതുവരെയുള്ള സീസണുകൾ കണ്ട് മനസിലാക്കി സ്ട്രാറ്റജിക്കലായാണ് ഓരോ ചുവടും വെക്കുന്നത്. എന്നാൽ ഹൗസിലേക്ക് കയറിയപ്പോൾ മുതൽ ഇതുവരെയും വീടിനുള്ളിലും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നൊരു പേര് അവതാരകനും ഗായകനുമെല്ലാമായ രതീഷ് കുമാറിന്റേതാണ്.

മറ്റുള്ളവരെ പരമാവധി വെറുപ്പിച്ച് കൊണ്ടാണ് രതീഷ് വീടിനകത്ത് നിൽക്കുന്നത് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഈ ദിവസങ്ങൾക്കുള്ളിൽ തന്നെ പല പ്രശ്നങ്ങളും രതീഷ് ഉണ്ടാക്കി. മറ്റുള്ളവരെ അങ്ങോട്ട് ചെന്ന് ‘ചൊറിഞ്ഞ്’കണ്ടന്റ് ഉണ്ടാക്കാനാണ് ഇയാൾ ശ്രമിക്കുന്നതെന്നാണ് നിലവിലെ സംസാരം. ബിഗ് ബോസിൽ നിന്ന് ക്വിറ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞ് ബാഗൊക്കെ എടുത്ത് ഇറങ്ങി. എന്നാൽ ആരും ഇതാെന്നും മെെൻഡ് ചെയ്തിരുന്നില്ല.

അവസാനം രതീഷ് അകത്തേക്ക് കയറുകയായിരുന്നു. ജാൻമണി, അസി റോക്കി, റിഷി, ജാസ്മിൻ തുടങ്ങിയവരുമായെല്ലാം രതീഷ് ഇതിനോടകം പോരടിച്ച് കഴിഞ്ഞു. ഇതുവരെയും രതീഷ് സഹമത്സരാർത്ഥികളെ ഇറിറ്റേറ്റ് ചെയ്ത് മാനസീകമായി തളർത്തുന്ന രീതിയാണ് അവലംബിച്ചിരുന്നതെങ്കിൽ ആദ്യമായി അതിൽ നിന്നും ഒരു തിരിച്ചടി രതീഷിന് കിട്ടിയത് നടൻ സുരേഷ് മേനോനിൽ‌ നിന്നാണ്. കുറച്ച് ദിവസം മുമ്പ് രതീഷ് സുരേഷിനെ കെട്ടിപിടിച്ചിരുന്നു. അത് സുരേഷിന് ഇഷ്ടപ്പെട്ടിരുന്നില്ല.

അതുകൊണ്ട് തന്നെ രതീഷ് സെക്ഷ്വൽ ഹരാസ്മെന്റ് നടത്തി എന്ന തരത്തിൽ സുരേഷ് സംസാരിച്ചിരുന്നു. ഇത് ശ്രദ്ധിക്കപ്പെട്ടുവെന്ന് മാത്രമല്ല രതീഷിനും അപ്രതീക്ഷിതമായി ലഭിച്ച അടിയായിരുന്നു സുരേഷിന്റെ ആരോപണം. അതിൽ പ്രതിഷേധിച്ച് ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് രതീഷ് വീടുവിട്ടിറങ്ങിയിരുന്നു. പക്ഷെ പ്രധാന വാതിൽ ബിഗ് ബോസ് തുറക്കാതിരുന്നതിനാൽ ഏറെ നേരം ഗാർഡൻ ഏരിയയിൽ വെയിലേറ്റ് ഇരുന്നശേഷം രതീഷ് തിരികെ വീട്ടിലേക്ക് കയറി കളിയിൽ വീണ്ടും ഭാഗമായി. പക്ഷെ ഇപ്പോഴും സുരേഷിനോട് ഒരു അകലം പാലിച്ചുള്ള സൗഹൃദം മാത്രമാണ് രതീഷിനുള്ളത്.

ഇപ്പോഴും ഇടയ്ക്കിടെ ഇരുവരും തമ്മിൽ ഉരസലുകൾ‌ ഉണ്ടാകുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം സുരേഷിനെ കുറച്ച് രതീഷ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സുരേഷ് പെണ്ണാണെന്നും നോട്ടവും നടത്തുവുമെല്ലാം അങ്ങനെയാണെന്നും തന്നെ ട്യൂൺ ചെയ്യാൻ വരുന്നതുപോലെ തനിക്ക് തോന്നാറുണ്ടെന്നുമാണ് രതീഷ് അൻസിബയോടും ജിന്റോയോടും പറഞ്ഞത്.

‘സുരേഷ് ഏട്ടൻ ആള് ക്രൂക്കഡാണ്.”അയാളുടെ സ്റ്റാറ്റസ് എന്താന്നുപോലും നമുക്ക് മനസിലാകുന്നില്ല. എനിക്കെതിരെ ഇങ്ങനെ ഒരു കാർഡ് എടുക്കുന്നുണ്ടെങ്കിൽ അത് പെണ്ണുങ്ങളുടെ മനസായോണ്ടാണ്. അതെനിക്ക് അറിയില്ലായിരുന്നു. സെക്ഷ്വൽ കാർഡ് ഉപയോഗിച്ചത് തെറ്റാണ്. കാരണം ഞാൻ അങ്ങനെയല്ല. അയാളൊരു ആണാണെന്നാണ് വിചാരിച്ചത്.’ ‘രണ്ട് ദിവസമായി ഞാൻ അയാളെ നോട്ട് ചെയ്യുകയാണ്.

അടുത്തേക്ക് വരുമ്പോഴെ പേടിയാകുന്നു. കളിക്കുന്നതൊന്നുമല്ല. എനിക്ക് തോന്നുന്നത് അയാൾ മനസ് കൊണ്ട് പെണ്ണാണ്. ഞാൻ എന്തായാലും അയാളുടെ ഭാഗത്തേക്കേ ഇല്ല. അയാൾ ബാത്ത്റൂമിൽ വന്നാൽ ഞാൻ വേഗം പുറത്തേക്ക് പോകും. അയാൾ മനസുകൊണ്ടൊരു പെണ്ണാണെന്ന് ഞാൻ പറയുന്നു.’ ‘അല്ലെങ്കിൽ ഈ കാർഡ് അയാൾ ഉപയോഗിക്കില്ല. അയാളൊരു പെണ്ണാണ്. നോട്ടവും ഭാവവും നടത്തവും എക്സ്പ്രഷനുമെല്ലാം അങ്ങനെയാണ്.

എന്നെ ട്യൂൺ ചെയ്യാൻ വരുമ്പോലെയാണ് എനിക്ക് തോന്നുന്നത്. എനിക്ക് പേടിയാകുന്നു. അതാണ് ഞാൻ മാറി മാറി നിൽക്കുന്നത്’, എന്നാണ് രതീഷ് പറഞ്ഞത്. അതേസമയം രതീഷിന്റെ വാക്ക് കേട്ട് അങ്ങനൊന്നും പറയരുതെന്ന് അൻസിബ പറയുന്നതും വീഡിയോയിൽ കേൾക്കാം. ‘സുരേഷേട്ടൻ ഭയങ്കര വിവരമുള്ള ബുദ്ധിയുള്ള ആളാണ്. അങ്ങനെയെങ്കിൽ നിങ്ങളെ ജാൻമോണി റേപ്പ് ചെയ്ത രീതിയിലായിരുന്നില്ലേ അന്ന് നിങ്ങൾ പ്രശ്നം ഉണ്ടാക്കിയത്?. സുരേഷേട്ടൻ തമാശയ്ക്ക് ഓരോന്ന് ചെയ്യുന്നതാണ്’, എന്നാണ് അൻസിബ രതീഷിനോട് പറഞ്ഞത്. രതീഷും സുരേഷും തമ്മിലുള്ള ശത്രുത ഓരോ ദിവസം കഴിയുന്തോറും വർധിക്കുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം രാവിലെ ഗുഡ് മോണിംഗ് പറഞ്ഞ് ജാന്മണി രതീഷിനെ കെട്ടിപ്പിടിച്ചിരുന്നു. ഇത് രതീഷിന് ഇഷ്ടപ്പെട്ടില്ല. പറഞ്ഞാൽ തീരുന്ന ചെറിയ ഒരു കാര്യത്തെ വലിയ രീതിയിൽ പെരുപ്പിച്ച് കാണിക്കാനാണ് രതീഷ് ശ്രമിച്ചത്. മറ്റുള്ളവർ കെട്ടിപിടിച്ചാൽ കുഴപ്പമില്ലെന്നും ജാന്മണി കെട്ടിപിടിച്ചാല്‌ ആളുകൾ തെറ്റിദ്ധരിക്കുമെന്നുമെല്ലാം പറഞ്ഞ് ഇയാൾ വലിയ രീതിയിൽ ബഹളം വച്ചിരുന്നു.

പിന്നാലെ ജന്മാണി മാപ്പ് പറയുകയും ചെയ്തു. വിഷയത്തിൽ പ്രതികരണവുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. അത്തരത്തിൽ മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ നാദിറ മെഹ്റിനും മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാനും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. രതീഷ് കുമാറിനെതിരെ വൻ വിമർശനമാണ് സൂര്യയും നാദിറയും നടത്തിയിരിക്കുന്നത്.

“എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊടുന്നത് എനിക്ക് ഇഷ്ടം അല്ല. ജന്മണി തൊട്ടാൽ എനിക്ക് കുഴപ്പം ഉണ്ട്. ജനങ്ങൾ തെറ്റിദ്ധരിക്കും. എനിക്ക് ഫാമിലി ഉണ്ട്. പക്ഷെ നിങ്ങൾ പെങ്ങൾമ്മാർ തൊട്ടാൽ എനിക്ക് കുഴപ്പമില്ല. അതെന്താടെയ് നീ ഇങ്ങനെ. ജന്മണിയെ പെങ്ങളായി കണ്ടൂടെ. ഒഹ്ഹ്ഹ്ഹ്.. ട്രാൻസ്‌ജെണ്ടർ തൊടുന്നതിനെല്ലാം മറ്റൊരു അർത്ഥമുണ്ടല്ലോ.

ഏത്,..അത്..എന്റെ പൊന്നു രതീശണ്ണാ..നിങ്ങൾ ഈ കോണകപ്പുറത്തു നിന്നും ഷഡിപ്പുറത്തേക്ക് ഇതുവരെ എത്തീലെ.?”, എന്നാണ് നാദിറ മെഹ്റിൻ കുറിക്കുന്നത്. “അതെന്താ അണ്ണാ ജാൻമണി തൊട്ടാൽ അണ്ണൻ ഉരുകി പോകുമോ ??? പെങ്ങളായിട്ട് കാണാൻ പറ്റുലെ.??”, എന്നാണ് സൂര്യ ഇഷാൻ കുറിച്ചത്. പോസ്റ്റുകൾക്കൊപ്പം ‘ഷെയിം ഓൺ യു രതീഷ്’ എന്ന് കുറിച്ചു കൊണ്ട് രതീഷിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.

More in Bigg Boss

Trending