Connect with us

ഓസ്‌കർ അന്തിമ പട്ടികയിൽ നിന്ന് പുറത്തായി ആടുജീവിതം

Movies

ഓസ്‌കർ അന്തിമ പട്ടികയിൽ നിന്ന് പുറത്തായി ആടുജീവിതം

ഓസ്‌കർ അന്തിമ പട്ടികയിൽ നിന്ന് പുറത്തായി ആടുജീവിതം

ബ്ലെസ്സി-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ആടുജീവിതം. എ.ആർ റഹ്‌മാന്റെ സം​ഗീതത്തിൽ പുറത്തെത്തിയ ​ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ റഹ്‌മാൻ ഒരുക്കിയ രണ്ട് പാട്ടുകളും ഓസ്‌കർ അന്തിമ പട്ടികയിൽ നിന്ന് പുറത്തായിരിക്കുന്നുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്.

അക്കാദമി ഓഫ് മോഷൻ പിക്ചർ ആൻഡ് ആർട്‌സ് 10 വിഭാഗങ്ങളിലെ ഷോർട് ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ഇതിൽ ആടുജീവിതത്തിലെ ഗാനങ്ങൾ ഇടംപിടിച്ചില്ല. ഒറിജിനൽ സ്‌കോർ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്ന ആട് ജീവിതത്തിന്റെ പ്രാഥമിക പട്ടിക. ഒറിജിനിൽ സ്‌കോർ വിഭാഗത്തിൽ ഫെഡി അൽവാറസ് സംവിധാനം ചെയ്ത എലിയൻ റോമുലസ് ഉൾപ്പെടെ 20 സിനിമകൾ ഇടംപിടിച്ചു.

15 ഗാനങ്ങളാണ് സംഗീത വിഭാഗത്തിൽ ഇടംപിടിച്ചത്. അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്‌കാരം ആടുജീവിതം നേടിയിരുന്നു. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമായിരുന്നു ആടു ജീവിതം നേടിയത്. ആടുജീവിതം എന്ന ചിത്രത്തിലെ ഹൈലൈറ്റ് ആയ പെരിയോനേ എന്ന ​ഗാനത്തിലൂടെയാണ് എ.ആർ.റഹ്മാനെ തേടി അന്തർദേശീയ സം​ഗീത പുരസ്കാരമെത്തിയത്.

റഫീഖ് അഹമ്മദാണ് വരികളെഴുതിയത്. ജിതിൻരാജാണ് ​ഗാനം ആലപിച്ചത്. ഫീച്ചർ ഫിലിം ​ഗാനവിഭാ​ഗത്തിലായിരുന്നു പെരിയോനേ മത്സരിച്ചത്. ലോസ് ആഞ്ജലിസിൽ നടന്ന ചടങ്ങിൽ എ.ആർ. റഹ്മാനുവേണ്ടി സംവിധായകൻ ബ്ലെസിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

More in Movies

Trending

Recent

To Top