News
ആടുജീവിതം മൊബൈലില്‍ പകര്‍ത്തി; ഒരാള്‍ കസ്റ്റഡിയില്‍
ആടുജീവിതം മൊബൈലില്‍ പകര്‍ത്തി; ഒരാള്‍ കസ്റ്റഡിയില്‍
ആടുജീവിതം സിനിമ പകര്‍ത്തിയെന്ന പരാതിയില്‍ ചെങ്ങന്നൂരില്‍ ഒരാള്‍ കസ്റ്റഡിയില്‍. സീ സിനിമാസ് തീയറ്റര്‍ ഉടമയുടെ പരാതിയിലാണ് പൊലീസ് നടപടി. തിയേറ്ററില്‍ പ്രദര്‍ശനം നടക്കുന്നതിനിടെ സിനിമ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു എന്നാണ് പരാതി.
കസ്റ്റഡിയിലെടുത്തയാളുടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ കാണുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഫോണ്‍ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം താന്‍ സിനിമ പകര്‍ത്തിയിട്ടില്ലെന്നും ഫോണില്‍ വിഡിയോ കോള്‍ ചെയ്യുകയായിരുന്നു എന്നാണ് കസ്റ്റഡിയില്‍ ഉള്ളയാള്‍ മൊഴി നല്‍കിയത്.
അതേസമയം, ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലും, സൈബര്‍ പൊലീസ് സ്റ്റേഷനിലും ചിത്ത്രതിന്റെ സംവിധായകന് ബ്ലെസി പരാതി നല്‍കിയിരുന്നു. മൊബൈല്‍ സ്ക്രീന്‍ഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നല്‍കിയത്.
വന്‍ അഭിപ്രായത്തോടെ ചിത്രം തിയേറ്ററില്‍ കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ വ്യാജന് ഇറങ്ങിയത്. കാനഡയില്‍ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിട്ടുളളത്. ഐപിടിവി എന്ന പേരില്‍ ലഭിക്കുന്ന ചാനലുകളിലൂടെയും പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
