Connect with us

പാര്‍ലമെന്റിനകത്തും പുറത്തും കെകെ ശൈലജയെപ്പോലെയുള്ള നേതാക്കള്‍ ഉണ്ടാകണം; കമല്‍ ഹാസന്‍

News

പാര്‍ലമെന്റിനകത്തും പുറത്തും കെകെ ശൈലജയെപ്പോലെയുള്ള നേതാക്കള്‍ ഉണ്ടാകണം; കമല്‍ ഹാസന്‍

പാര്‍ലമെന്റിനകത്തും പുറത്തും കെകെ ശൈലജയെപ്പോലെയുള്ള നേതാക്കള്‍ ഉണ്ടാകണം; കമല്‍ ഹാസന്‍

വടകര മണ്ഡലം ലോക്‌സഭ സ്ഥാനാര്‍ഥി കെകെ ശൈലജയ്ക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഉലകനായകന്‍ കമല്‍ ഹാസന്‍. ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെ കെ ശൈലജയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് കടുത്ത അവഗണന നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും. ഈ വ്യവസ്ഥിതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പാര്‍ലമെന്റിനകത്തും പുറത്തും കെകെ ശൈലജയെപ്പോലെയുള്ള നേതാക്കള്‍ ഉണ്ടാകണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

2018 ല്‍ കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയ ആളാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ. ലോകാരോഗ്യ സംഘടനയും അവരുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം നല്‍കി. ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേയ്ക്ക് കെകെ ശൈലജയെ ക്ഷണിച്ച കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

അതേസമയം സൈബര്‍ ആക്രമണം എതിരാളികളുടെ സംസകാരത്തിന്റെ ഭാഗമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ പറഞ്ഞു. അധിക്ഷേപങ്ങള്‍ വിലപ്പോകില്ല. ഫേസ്ബുക്കില്‍ എന്ത് കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറാന്‍ പോകുന്നില്ലെന്ന് കെ കെ ശൈലജ പറഞ്ഞു. ജനങ്ങള്‍ പ്രബുദ്ധരാണ്. എന്നെ നാട്ടിലെ ജങ്ങള്‍ക്ക് അറിയാം. ജനങ്ങളുടെ അടുത്ത് നുണ പ്രചരണം വിലപ്പോകില്ല.

സോഷ്യല്‍ മീഡിയയിലൂടെ ലൈ ംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് യുഡിഎഫിനെതിരെ കെ കെ ശൈലജ പരാതി നല്‍കി. ഇടത് സ്ഥാനാര്‍ത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ശൈലജ പറഞ്ഞു. വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സ്ഥാനാര്‍ത്ഥിയുടെ മെസേജുകള്‍ക്ക് അ ശ്ലീലഭാഷയില്‍ കമന്റിട്ട ആള്‍ക്കെതിരെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പ്രചരിപ്പിച്ച ആള്‍ക്കെതിരെയും നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

More in News

Trending

Recent

To Top