Connect with us

14 വര്‍ഷത്തിനു ശേഷം രാഷ്ട്രീയത്തിലേയ്ക്ക്; നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു

News

14 വര്‍ഷത്തിനു ശേഷം രാഷ്ട്രീയത്തിലേയ്ക്ക്; നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു

14 വര്‍ഷത്തിനു ശേഷം രാഷ്ട്രീയത്തിലേയ്ക്ക്; നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു

വീണ്ടും രാഷ്ട്രീയത്തിലിറങ്ങി ബോളിവുഡ് നടന്‍ ഗോവിന്ദ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയിലാണ് ഗോവിന്ദ അംഗത്വമെടുത്തത്. 14 വര്‍ഷത്തിനു ശേഷമാണ് താരം രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് താരത്തിന്റെ രാഷ്ട്രീയപ്രവേശനം.

ഷിന്‍ഡെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അംഗത്വം സ്വീകരിച്ചത്. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍നിന്നും ഗോവിന്ദ ജനവിധി തേടുമെന്നാണ് സൂചന. 14 വര്‍ഷത്തെ വനവാസത്തിനു ശേഷം താന്‍ തിരിച്ചെത്തി എന്നാണ് അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച താരം ഷിന്‍ഡെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വാചാലനായി. പ്രധാനമന്ത്രി മോദി നല്ലൊരു വ്യക്തിയാണെന്ന് ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാരാഷ്ട്രയിലും നമ്മള്‍ അതേ രീതിയിലുള്ള പുരോഗതിയാണ് കാണുന്നത്. സംസ്ഥാനത്തെ മനോഹരമാക്കുന്നതിനും കലാ സാംസ്‌കാരിക രംഗത്തിന്റെ പുരോൃഗതിക്കും ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഗോവിന്ദ പറഞ്ഞു.

2004ലാണ് ഗോവിന്ദ കോണ്‍ഗ്രസില്‍ ചേരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം ബിജെപി നേതാവ് റാം നായിക്കിനെ പരാജയപ്പെടുത്തിയിരുന്നു.

പിന്നീട് 2009ല്‍ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിപ്പിച്ചത് വലിയ തെറ്റായിപ്പോയെന്നും തനിക്ക് പറ്റിയ പണിയല്ലെന്നും താരം പറഞ്ഞിരുന്നു.

More in News

Trending

Recent

To Top