, അയ്യോ തല വെക്കല്ലേ ബോധം പോവും !!! ചവിട്ടിതാഴ്ത്തിയാലും ഉയര്‍ത്തെണീക്കും – വൈറസ് ലോഡിങ്….
ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രം വൈറസിന്റെ ട്രെയിലറിന് വന്വരവേല്പായിരുന്നു ലഭിച്ചത്. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്.അദ്ദേഹത്തെ കുറിച്ച് സിനിമാപ്രേമികളുടെ ഗ്രൂപ്പില്‍ വന്ന പോസ്റ്റ് വൈറലാകുന്നു.
ഇന്നലെ വരെയുള്ള പോസ്റ്റുകളില്‍ തെറി വിളിച്ചവര്‍ക്ക് താഴ്ത്തിക്കെട്ടാന്‍ യാതൊരു പഴുതും അവശേപ്പിക്കാതെ ഉള്ള ഒന്നാംതരം ട്രൈലെര്‍. . നിലപാടുകളിലെ വിയോജിപ്പ് കൊണ്ട് അയാളെ ചവിട്ടി താഴ്ത്തിയാലും അയാളുടെ കഴിവിന് മുന്നില്‍ കയ്യടിച്ചേ മതിയാവു എന്ന് വീണ്ടും വീണ്ടും ആഷിക് അബു തെളിയിക്കുന്നു- എന്ന് കുറിപ്പില്‍ പറയുന്നു.
കുറിപ്പ് വായിക്കാം:
വെറുതെ ഇരിക്കുമ്പോള്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പേജിലെ കമന്റ്സ് വായിക്കുന്നത് ഭയങ്കര രസമുള്ള പരിപാടിയാണ്. . മായാനദിക്ക് മുന്‍പ് തന്നെ ഒരു കൂട്ടര് അവരുടേതായ രീതിയില്‍ ഭീഷണികള്‍(അതിനെ ഭീഷണി എന്ന് പറയുന്നത് നാണക്കേട് ആണെന്ന് അറിയാം എന്നാലും) മുഴക്കി തുടങ്ങിയിരുന്നു ‘നിന്റേം നിന്റെ ഫെമിനിച്ചി ഭര്‍ത്താവിന്റെയും സിനിമ ഞങ്ങള്‍ ആരും കാണുന്നില്ല’, ‘കഞ്ചാവ് ഹാഷിഷ് അബു നിന്റെ പടം നീ ഒറ്റയ്ക്കു കണ്ടാ മതി’ തുടങ്ങി അസാധ്യമായ അര്‍ത്ഥമില്ല പ്രയോഗങ്ങളുടെ ഒരു കൂമ്പാരം. . വിചാരിച്ച പോലെ തന്നെ മായനദിക്ക് തുടക്കത്തില്‍ തന്നെ നെഗറ്റീവ് റിവ്യൂസ്. ‘ഉറക്കഗുളിക’, ‘അയ്യോ തല വെക്കല്ലേ ബോധം പോവും’ എന്നൊക്കെ ഒരു കൂട്ടര് പാടി നടന്നു. എന്നിട്ടും ‘എന്റെ സിനിമയെ രക്ഷിക്കൂ’ ‘അയ്യോ എന്റെ സിനിമയെ കൊല്ലുന്നേ’ എന്നും പറഞ്ഞു ചാനല്‍ ചര്‍ച്ചകളിലോ ഫേസ്ബുക് ലൈവിലോ വന്നിരുന്ന് അങ്ങേര് കരഞ്ഞില്ല. . തന്റെ സിനിമ ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന ഓഡിയന്സിലോട്ട് ആ സിനിമ എത്തുമെന്നും അവര്‍ അത് അംഗീകരിക്കുമെന്നുള്ള വിശ്വാസം. . അത് തീരെ തെറ്റിയില്ല എന്ന് മാത്രമല്ല ആ വര്‍ഷം ഇറങ്ങിയ സിനിമ ചര്‍ച്ചകളില്‍ മാത്തനും അപ്പുവും മുന്നില്‍ തന്നെ ഇടം പിടിച്ചു.
ഇപ്പോഴിതാ വൈറസ്. .ഇന്നലെ വരെയുള്ള പോസ്റ്റുകളില്‍ തെറി വിളിച്ചവര്‍ക്ക് താഴ്ത്തിക്കെട്ടാന്‍ യാതൊരു പഴുതും അവശേപ്പിക്കാതെ ഉള്ള ഒന്നാംതരം ട്രൈലെര്‍. . നിലപാടുകളിലെ വിയോജിപ്പ് കൊണ്ട് അയാളെ ചവിട്ടി താഴ്ത്തിയാലും അയാളുടെ കഴിവിന് മുന്നില്‍ കയ്യടിച്ചേ മതിയാവു എന്ന് വീണ്ടും വീണ്ടും ആഷിക് അബു തെളിയിക്കുന്നു.
.
വൈറസ് ലോഡിങ്??
A viral post about Ashique abu and his new movie Virus..
