
Malayalam
48 മണിക്കൂർ എനിക്ക് ബോധമുണ്ടായിരുന്നില്ല; മകന്റെ അപകടത്തെ കുറിച്ച് കെ പി എസി ലളിത പറയുന്നു
48 മണിക്കൂർ എനിക്ക് ബോധമുണ്ടായിരുന്നില്ല; മകന്റെ അപകടത്തെ കുറിച്ച് കെ പി എസി ലളിത പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെ പി എസി ലളിത. സിനിമകളിൽ ‘അമ്മ വേഷങ്ങളിൽ സജീവമാണ്. അന്തരിച്ച സംവിധായകൻ ഭരതന്റെ ഭാര്യയാണ് ലളിത. ശ്രീക്കുട്ടി, സിദ്ധാർഥ് എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. സിദ്ധാർഥ് നടനും സംവിധായകനുമാണ്. മകന് സംഭവിച്ച അപകടത്തെക്കുറിച്ച് ലളിത പറഞ്ഞ വാർത്തകൾ വീണ്ടും വൈറലാകുന്നു
2015 സെപ്റ്റംബർ 11ന് സിദ്ധാർത്ഥ് സഞ്ചരിച്ചിരുന്ന ഫോഡ് ഫിഗോ കാർ കൊച്ചി ചമ്പക്കരക്ക് അടുത്തുവച്ച് അപകടത്തിൽപ്പെടുകയും സിദ്ധാർത്ഥ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കിടക്കുകയും ചെയ്തു. ആ സമയത്ത് വെന്റിലേറ്ററിന് പുറത്തിരുന്ന വിങ്ങിയ അവസ്ഥയെ പറ്റി ലളിത ഓർത്തെടുത്തു. 48 മണിക്കൂർ കഴിഞ്ഞ് മാത്രമേ പറയാൻ പറ്റുകയുള്ളു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആ 48 മണിക്കൂർ എനിക്ക് ബോധമുണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല.
എങ്ങനെയാ ഞാൻ അവിടെ ഇരുന്നത്, ആരൊക്കെ വന്നു പോയി എന്നൊന്നും എനിക്ക് ഓർമ്മയില്ല. ഒരു സ്വപ്നം പോലെയാണ് അതെല്ലാം. ഒരാൾ വന്നു വിളിച്ചു എന്ന് മാത്രമറിയാം. ഡോക്ടർ വിളിക്കുന്നുവെന്ന് പറഞ്ഞ്, അവിടേക്ക് ചെല്ലുമ്പോൾ അവൻ എന്റെ അടുത്ത് സോറി അമ്മ എന്നൊരു വാക്ക് പറഞ്ഞു.. ലളിത പറഞ്ഞു. ഇതിന് ശേഷം ലളിതാമ്മ പൊട്ടിക്കരയുകയും ചെയ്തു.
KPAC LALITHA
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...