Connect with us

ഈ ലുക്കിന് പിന്നിലെ സത്യവസ്ഥ ഇതാണ്; സുരേഷ് ഗോപി

Malayalam

ഈ ലുക്കിന് പിന്നിലെ സത്യവസ്ഥ ഇതാണ്; സുരേഷ് ഗോപി

ഈ ലുക്കിന് പിന്നിലെ സത്യവസ്ഥ ഇതാണ്; സുരേഷ് ഗോപി

സമൂഹമാധ്യമങ്ങളിൽ സുരേഷ് ഗോപിയുടെ പുതിയ ലുക്കാണ് വൈറലായിരിക്കുന്നത്. പ്രചരിക്കുന്ന തന്റെ പുതിയ ലുക്കിനെക്കുറിച്ചുള്ള വാർത്തകൾക്ക് വ്യക്തത വരുത്തിയാണ്
സുരേഷ് ഗോപി എത്തിയത്

അനൗൺസ് ചെയ്തതോ ഇപ്പോൾ ചിത്രീകരണം നടക്കുന്നതോ ആയ ഒരു സിനിമയുമായും തന്റെ ഇൗ പുതിയ ലുക്കിന് ഒരു ബന്ധവുമില്ലെന്നു താരം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

‘എന്റെ ഇപ്പോഴത്തെ ലുക്കിന് അനൗൺസ് ചെയ്തതോ ചിത്രീകരണം നടക്കുന്നതോ ആയ ഒരു സിനിമയുമായും ബന്ധമില്ല. എന്റെ എല്ലാ ആരാധകരോടും മാധ്യമങ്ങളോടും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുകയാണ്. വസ്തുതകളുടെ അടിസ്ഥാനമില്ലാതെ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. താൽക്കാലികമായ ഇൗ ഗൈറ്റപ്പ് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ 250–ാം സിനിമയുടെ ഫോട്ടോഷൂട്ടിനും ഒപ്പം രാഹുൽ എന്ന സംവിധായകന്റെ സിനിമയ്ക്കായും ഉള്ളതാണ്. അതിനു ശേഷം കാവലിലെ ഷേവ് ചെയ്ത ലുക്കിലേക്ക് മാറി ആ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിക്കും’ സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘കായങ്ങൾ നൂറ്’ എന്ന മ്യൂസിക്കൽ ആൽബത്തിലാണ് സുരേഷ് ഗോപി ഇൗ ലുക്കിൽ ആദ്യം എത്തിയത്. പിന്നാലെ കടുവ എന്ന ഷാജി കൈലാസ് സിനിമയിലെ പൃഥ്വിരാജിന്റെ അച്ഛൻ കഥാപാത്രത്തിനായുള്ളതാണ് ഇൗ ലുക്കെന്ന തരത്തിൽ വാർത്തകൾ വന്നു. അതല്ല ചിത്രീകരണം നടക്കുന്ന കാവൽ സിനിമയിലെ പുതിയ ഗെറ്റപ്പ് ആണെന്ന് മറ്റു ചിലർ പറഞ്ഞു.

SURESH GOPI

Continue Reading
You may also like...

More in Malayalam

Trending

Recent

To Top