
Malayalam
ആ തെറ്റ് സംഭവിച്ചു, വന്ദനം ഹിറ്റാക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ
ആ തെറ്റ് സംഭവിച്ചു, വന്ദനം ഹിറ്റാക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ

മിന്നാരം,കിലുക്കം, തേന്മാവിന് കൊമ്പത്ത്…ഈ സിനിമകളൊക്കെയും മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളാണ്.ഈ ചിത്രങ്ങള്‍ മാത്രമല്ല പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളെല്ലാം വിജയം നേടിയിട്ടുണ്ട്. പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ മോഹൻലാൽ പ്രിയദർശൻ ചിത്രമായിരുന്നു വന്ദനം. 1989 ൽ നടൻ ജഗദീഷ് കഥ എഴുതി പ്രിയദർശൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മോഹൻലാൽ , ഗിരിജ ഷെട്ടാർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നെടുമുടി വേണു, മുകേഷ്, ജഗദീഷ്, സുകുമാരി, ഗണേഷ്, കവിയൂർ പൊന്നമ്മ എന്നിങ്ങനെ വൻ താരനിര അണിനിരന്നിരുന്നു
എന്നാൽ തിയേറ്ററുകളിൽ വേണ്ടതു പോലെ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിത വന്ദനം വലിയ വിജയത്തിലേക്ക് പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ലൈമാക്സായിരുന്നു ചിത്രത്തിന്റെ വില്ലനായി മാറിയത്. നായകനും നായികയും ഒന്നിക്കാതിരുന്നതായിരുന്നു പ്രശ്നം. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ.”വന്ദനം എന്ന സിനിമയിലെ ട്രാജിക് എൻഡ് വലിയ ഒരു മിസ്റ്റേക്കായിരുന്നു, കൊമെഴ്സിയൽ വാല്യൂവച്ച് അന്ന് പ്രേക്ഷകർക്ക് അത് അത്ര സ്വീകാര്യമായിരുന്നില്ല. വന്ദനം തെലുങ്കിൽ ചെയ്തപ്പോൾ നായകനെയും നായികയെയും സിനിമയുടെ അവസാന ഭാഗത്ത് ഞാൻ മീറ്റ് ചെയ്യിപ്പിച്ചു.ഇവിടെയും അങ്ങനെയൊരു ക്ലൈമാക്സായിരുന്നുവെങ്കിൽ വന്ദനം വലിയ രീതിയിൽ സ്വീകരിക്കപ്പെടുമായിരുന്നു’.
ഇരുവരും ഒന്നിച്ചുള്ള ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹ പ്രദര്ശനത്തിനൊരുങ്ങുകയാണ്. കോവിഡ് 19 നെ തുടർന്ന് റിലീസ് മാറ്റിവെച്ചിരിക്കുകയാണ്
മരക്കാര്‍ ഇരുവരും ഒന്നിച്ചുള്ള അവസാന ചിത്രമായിരിക്കുമോ എന്ന് തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഞങ്ങളുടെ ഏറ്റവും മികച്ച ചിത്രം വരുവാനിരിക്കുന്നതേയുള്ളൂവെന്നാണ് ഇതേ കുറിച്ച് ലാലേട്ടന് പറഞ്ഞത്.
മരക്കാര്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അവസാന ചിത്രമായിരിക്കില്ല എന്ന് ഉറപ്പിച്ച് പ്രിയദര്‍ശനും
എത്തിയിരുന്നു. മരക്കാര്‍ വിജയമായാല്‍ അത് വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള ഒരു ഊര്‍ജം നല്‍കുമെന്നും ഇതിലും വലിയ സിനിമകളുമായി വീണ്ടും വരുമെന്നും പ്രിയദര്ശന് പറഞ്ഞു.
priyadarshan
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...