Connect with us

താന്‍ ജന്മം നല്‍കിയ മക്കളേയും തനിക്ക് ജന്മം നല്‍കിയ അമ്മമാരേയും ചേര്‍ത്തു നിര്‍ത്തുമ്ബോള്‍ ഹൃദയത്തിലുണ്ടാകുന്ന വികാരമാണ് മാതൃത്വം!

Malayalam

താന്‍ ജന്മം നല്‍കിയ മക്കളേയും തനിക്ക് ജന്മം നല്‍കിയ അമ്മമാരേയും ചേര്‍ത്തു നിര്‍ത്തുമ്ബോള്‍ ഹൃദയത്തിലുണ്ടാകുന്ന വികാരമാണ് മാതൃത്വം!

താന്‍ ജന്മം നല്‍കിയ മക്കളേയും തനിക്ക് ജന്മം നല്‍കിയ അമ്മമാരേയും ചേര്‍ത്തു നിര്‍ത്തുമ്ബോള്‍ ഹൃദയത്തിലുണ്ടാകുന്ന വികാരമാണ് മാതൃത്വം!

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് പൂർണിമ ഇന്ദ്രജിത്.ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ അവതാരകയായി താരം എത്തുന്നുണ്ട്.തന്റെ കുടുംബത്തിലെ ഓരോ ചെറിയ വിശേഷങ്ങളും പൂർണിമ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ തന്റെ രണ്ട് അമ്മമാരേയും ചേർത്ത് നിർത്തിയുള്ള ചിത്രം മാതൃദിനത്തിൽ പങ്കുവെച്ചിരിക്കുകയാണ് താരം.

താന്‍ ജന്മം നല്‍കിയ മക്കളേയും തനിക്ക് ജന്മം നല്‍കിയ അമ്മമാരേയും ചേര്‍ത്തു നിര്‍ത്തുമ്ബോള്‍ ഹൃദയത്തിലുണ്ടാകുന്ന വികാരമാണ് മാതൃത്വമെന്നും പൂര്‍ണിമ പറയുന്നു. ഓരോ അമ്മയും ഓരോ തരത്തിലാകും മക്കളെ വളര്‍ത്തുക, എന്നാല്‍ എല്ലാ അമ്മമാര്‍ക്കും ആത്യന്തികമായി മക്കളോടുള്ളത് അതിരുകളില്ലാത്ത സ്നേഹമാണെന്നും തന്റെ കുറിപ്പില്‍ പൂര്‍ണിമ പറയുന്നു.

“മാതൃത്വവും അമ്മമാരും അവരുടെ ശബ്ദങ്ങളും എന്നും ആഘോഷിക്കപ്പെടേണ്ടതാണ്. കുട്ടികളെ വളര്‍ത്തി വലുതാക്കുന്നതിന് ഒരു പ്രത്യേക ഫോര്‍മുല ഒന്നുമില്ല. താരതമ്യവും ന്യായീകരണവുമുണ്ടായേക്കാം. ഈ യുദ്ധം ജയിക്കാനുളള തത്രപ്പാടില്‍ ചിലരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനുള്ള ശ്രമങ്ങളും നടക്കും. എന്നാല്‍ അപ്പോഴും യഥാര്‍ഥ മാര്‍ഗമെന്തെന്ന് ആരും കണ്ടു പിടിക്കുന്നില്ല. നമുക്കൊക്കെ വ്യത്യസ്ത കഥകളല്ലേ ഉളളത്? പ്രത്യേക പേരന്റിംഗ് രീതികള്‍ കൈക്കൊള്ളുന്ന അമ്മമാര്‍ മാത്രമല്ല, നമ്മളോരോരുത്തരും ഓരോ വ്യക്തിത്വങ്ങളുമാണ്. അതിനാല്‍ തന്നെ നമ്മുടെ പശ്ചാത്തലവുമെല്ലാം വച്ച്‌ വ്യത്യസ്ത തീരുമാനങ്ങളായിരിക്കും നമ്മളെടുക്കുക. നമ്മള്‍ മാത്രമല്ല, നമ്മുടെ മക്കളും ഓരോ വ്യക്തിത്വങ്ങളാണെന്ന് നമ്മള്‍ മറന്നു പോകുന്നു,” എന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന കുറിപ്പ് “എനിക്ക് മാതൃത്വം എന്നാല്‍ വികാരമാണ്. ഞാന്‍ ജന്മം നല്‍കിയവരെയും എനിക്ക് ജന്മം തന്നവരെയും ഹൃദയത്തോടു ചേര്‍ത്തു പിടിക്കുമ്ബോള്‍ ഉണ്ടാകുന്ന വികാരം. മക്കളെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന അമ്മമാര്‍ക്കും ഹാപ്പി മദേഴ്‌സ് ഡേ. ഈ പ്രയാസത്തിനുമൊക്കെ അപ്പുറത്ത് ഒരു മഴവില്‍ കുഞ്ഞ് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കരുത്തരായിരിക്കൂ. പോസിറ്റീവായി ചിന്തിക്കൂ,” എന്നു പറഞ്ഞുകൊണ്ടാണ് പൂര്‍ണിമ അവസാനിപ്പിക്കുന്നത്.

about poornima indrajith

More in Malayalam

Trending

Recent

To Top