
Malayalam
സുപ്രിയയ്ക്ക് പ്രണയിക്കാന്‍ തോന്നിയ ചിത്രമാണെങ്കിൽ പൂർണ്ണിമയ്ക്ക് അതുക്കുംമേലെ…
സുപ്രിയയ്ക്ക് പ്രണയിക്കാന്‍ തോന്നിയ ചിത്രമാണെങ്കിൽ പൂർണ്ണിമയ്ക്ക് അതുക്കുംമേലെ…

സുപ്രിയയ്ക്ക് പ്രണയിക്കാന്‍ തോന്നിയ ചിത്രം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണിരത്നം ഒരുക്കിയ അലൈപായുതേയാണെങ്കിൽ താനും ഇന്ദ്രജിത്തും ആദ്യമായി ഒന്നിച്ചു പുറത്തുപോയി കണ്ട ചിത്രമാണിതെന്ന് നടി പൂര്‍ണിമ
അലൈപായുതേക്കുറിച്ചുള്ള ഓർമ്മകളയായിരുന്നു കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവെച്ചത്
‘ദൈവമേ! ഈ അപൂര്‍വ ഇതിഹാസ പ്രണയകാവ്യം ഇറങ്ങിയിട്ട് 20 വര്‍ഷമായെന്നോ… ഈ സിനിമ കണ്ട് എന്റെ ഹൃദയം തുടിച്ചിട്ടുണ്ട്, രോമാഞ്ചം കൊണ്ടിട്ടുണ്ട്… ഈ മാസ്റ്റര്‍പീസ് ചിത്രം കണ്ടതിനു ശേഷമാണ് പ്രണയമെന്ന ആശയത്തോടു തന്നെ പ്രണയം തോന്നിത്തുടങ്ങിയത്.. ഇതിലെ സംഗീതം.. അതും നമ്മെ മറ്റൊരു ലോകത്ത് കൊണ്ടു ചെന്നെത്തിക്കും.’സുപ്രിയ കുറിച്ചു.
സുപ്രിയയുടെ കുറിപ്പിനു താഴെ കമന്റുമായി പൂര്ണിമയുമെത്തി. ‘ഈ ചിത്രത്തിന് ഞങ്ങളുടെ ഹൃദയത്തിലും പ്രത്യേക സ്ഥാനമുണ്ട്. ആദ്യ ഡേറ്റില്‍ ഞാനും ഇന്ദ്രനും ഒന്നിച്ചുകണ്ട ചിത്രം കൂടിയാണിത്. ഇന്ദ്രന് പോപ്കോണ്‍ പങ്കുവയ്ക്കില്ലെന്ന് തിരിച്ചറിഞ്ഞതും അന്നാണ്.’-പൂര്‍ണിമ കുറിച്ചു.
കാര്‍ത്തിക് വരദരാജന് എന്ന സോഫ്റ്റ്വെയര് എഞ്ചിനീയറും ശക്തി ശെല്‍വരാജ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയവും വിവാഹവും പിണക്കങ്ങളും ഇണക്കങ്ങളും അവര്‍ക്കിടയിലെ തിരിച്ചറിവുകളുമൊക്കെ അതിമനോഹരമായി പോര്ട്രൈ ചെയ്തൊരു ചിത്രമാണ് “അലൈപായുതേ’. മാധവന്- ശാലിനി ജോഡികളുടെ മികച്ച പെര്‍ഫോമന്‍സിനൊപ്പം തന്നെ എ ആര് റഹ്മാന് സംഗീതം നല്കിയ ചിത്രത്തിലെ പാട്ടുകളും സംഗീതപ്രേമികളുടെ ഹൃദയ കവര്‍ന്നു.
poornnima indrajith
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...