Connect with us

അന്ന് ലോക്ക് ഡൗൺ പിൻവലിച്ചു; കാത്തിരുന്നത് വൻ ദുരന്തം… മിഥുൻ മാനുവൽ തോമസ്

Malayalam

അന്ന് ലോക്ക് ഡൗൺ പിൻവലിച്ചു; കാത്തിരുന്നത് വൻ ദുരന്തം… മിഥുൻ മാനുവൽ തോമസ്

അന്ന് ലോക്ക് ഡൗൺ പിൻവലിച്ചു; കാത്തിരുന്നത് വൻ ദുരന്തം… മിഥുൻ മാനുവൽ തോമസ്

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന മുൻകരുതലുകളെ ​ഗൗരവത്തോടെ കാണണമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ സ്പാനിഷ് ഫ്ലൂ പടർന്ന് പിടിച്ച കാലത്ത് ജനങ്ങളിലെ അമി‌തമായ ആത്മവിശ്വാസം സാൻ ഫ്രാൻസിസ്കോയെ

കഥ പറഞ്ഞുകൊണ്ടായിരുന്നു മിഥുന്റെ വാക്കുകൾ.

മിഥുന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

1918 ലെ സ്പാനിഷ് ഫ്ലൂ കാലത്ത് ആദ്യ ലോക്ഡൗൺ പ്രതിരോധ നടപടികൾ സ്വീകരിച്ചു മാതൃക ആയ ഇടമായിരുന്നു സാൻ ഫ്രാൻസിസ്കോ പോലും. എന്നാൽ രോഗവ്യാപന നിരക്ക് കുറഞ്ഞപ്പോൾ ലോക്ഡൗൺ, മാസ്ക് എന്നിവ അടക്കമുള്ള മുൻകരുതലുകൾ തിടുക്കത്തിൽ പിൻവലിക്കപ്പെട്ടു. (ഇതിനു വേണ്ടി സമരങ്ങൾ പോലും നടന്നു). ജനങ്ങൾ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി..!! അനന്തരഫലമായി മഹാമാരിയുടെ രണ്ടാം തരംഗത്തിൽ, അക്കാലത്തു ഫ്ലൂ നിമിത്തം ഏറ്റവും കൂടുതൽ മരണങ്ങൾ നടന്ന സ്ഥലങ്ങളിൽ ഒന്നായി സാൻ ഫ്രാൻസിസ്‌കോ മാറുകയും ചെയ്തു.. !!

P. S : വെറുതെ ഗൂഗിൾ വഴി മഹാമാരി ചരിത്രം പരത്തുന്നതിനിടയിൽ ബിസിനസ്‌ ഇൻസൈഡറിൽ കണ്ട വാർത്ത ഒന്ന് പരിഭാഷപ്പെടുത്തി എന്ന് മാത്രം.’–മിഥുൻ മാനുവൽ പറഞ്ഞു

Midhun Manuel Thomas

Continue Reading
You may also like...

More in Malayalam

Trending

Recent

To Top