
Malayalam
മനസ്സിലുള്ളത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിച്ചു; എന്നാൽ സംഭവിച്ചത് ; ദുൽഖർ പറയുന്നു
മനസ്സിലുള്ളത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിച്ചു; എന്നാൽ സംഭവിച്ചത് ; ദുൽഖർ പറയുന്നു

മലയാള സിനിമാലോകത്തെ ക്യൂട്ട് കപ്പിള്‍സാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും.
ആര്‍ക്കിടെക് ആയ അമാലിനെ 2011ലാണ് ദുല്‍ഖർ സ്വാന്തമാക്കിയത് ഇപ്പോൾ ഇതാ അമാലിനെ താൻ ആദ്യമായി കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സ് തുറന്ന് ദുല്‍ഖർ
‘അമേരിക്കയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി മടങ്ങി വന്നതിന് ശേഷം എനിക്ക് വിവാഹം ആലോചിക്കാന്‍ തുടങ്ങി. എല്ലാവരും എനിക്ക് ചേരുന്ന പെണ്‍കുട്ടിക്കുള്ള തിരിച്ചിലില്‍ ആയിരുന്നു. സ്കൂളില്‍ എന്നേക്കാള്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്ന ഒരു പെണ്‍കുട്ടിയുടെ കാര്യം സുഹൃത്തുക്കളും കുടുംബവും എന്നോട് സൂചിപ്പിച്ചു. എന്റെ സുഹൃത്തുക്കള്‍ ആ കുട്ടിയുടെയും എന്റേയും ബയോഡേറ്റകള്‍ തമ്മിലുള്ള പൊരുത്തം നോക്കി.
പിന്നീട് എന്ത് സംഭവിച്ചുവെന്നാല്‍ എവിടെ പോയാലും, ആ പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാന്‍ പോയാല്‍ ആ പെണ്‍കുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. ഞാന്‍ പോലും അറിയാതെ ആ പെണ്‍കുട്ടിയോട് ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒരു തോന്നല്‍, അന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു, ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടത്.
അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ഞാന്‍ ക്ഷണിച്ചു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. ഞാനിത് വീട്ടില്‍ അവതരിപ്പിക്കുകയും ഇരുകുടുംബങ്ങളും വിവാഹവുമായി മുന്നോട്ട് പോവുകയും ചെയ്തു. ഇന്ന് ഞങ്ങള്‍ക്ക് രണ്ടര വയസ്സുള്ള ഒരു പെണ്‍കുഞ്ഞുണ്ട്. അവള് വളരേയധികം സംസാരിക്കുന്ന കൂട്ടത്തിലാണ്.’ അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
mammootty
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...