
Tamil
സിനിമയ്ക്കായി ലഭിച്ച മൂന്ന് കോടി രൂപ കൊറോണ ദുരിതാശ്വാസത്തിന് നല്കി രാഘവ ലോറന്‍സ്
സിനിമയ്ക്കായി ലഭിച്ച മൂന്ന് കോടി രൂപ കൊറോണ ദുരിതാശ്വാസത്തിന് നല്കി രാഘവ ലോറന്‍സ്

രജനികാന്ത് നായകനായെത്തുന്ന ചന്ദ്രമുഖി 2–ൽ അഭിനയിക്കുന്നതിന് തനിക്ക് ലഭിച്ച അഡ്വാൻസ് തുക
കോവിഡ് ഫണ്ടുകളിലേക്ക് സംഭാവന ചെയ്ത് നടനും നർത്തകനുമായ രാഘവ ലോറൻസ്. 3 കോടി രൂപയാണ് നൽകിയത് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
ലോറൻസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട കൂട്ടുകാരെ ആരാധകരെ നിങ്ങളോട് ഒരു സന്തോഷവാർത്ത പങ്കു വയ്ക്കാനുണ്ട്. തലൈവർ നായകനാകുന്ന ചന്ദ്രമുഖി 2 ആണ് എന്റെ അടുത്ത പ്രൊജക്റ്റ്. പി. വാസു സർ സംവിധാനം ചെയ്ത് കലാനിധി മാരൻ നിർമിക്കുന്ന ഇൗ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഇൗ ചിത്രത്തിനായി എനിക്ക് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി രൂപ കൊറോണ വൈറസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതായി അറിയിക്കുന്നു. താഴെ പറയുന്ന രീതിയിലാണ് ആ തുക വിഭാഗിച്ചു നൽകിയിരിക്കുന്നത്.
50 ലക്ഷം – PM ഫണ്ട്
50 ലക്ഷം – CM ഫണ്ട് (TN)
50 ലക്ഷം – FEFSI (ദിവസവേതനകാർക്ക് )
50 ലക്ഷം – ഡാൻസർ യൂണിയൻ
25 ലക്ഷം – ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി
75 ലക്ഷം – ലോറൻസ് ജനിച്ച റോയപുരത്തെ ദിവസവേതനക്കാരായ ജീവനക്കാർക്ക് വേണ്ടി.
ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും പൊലീസിന്റെ സഹായത്തോടെ സുരക്ഷിതമായ അർഹതപ്പെട്ടവർക്ക് നൽകുന്നതായിരിക്കും. സേവനമാണ് ദൈവം.
COVID CINEMA SERIES…
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ...