
Malayalam
സംസാരിക്കുമ്പോള്‍ ശാന്തൻ, ഇത്രയും സോഫ്റ്റായ ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല; മനസ്സ് തുറന്ന് കല്യാണി പ്രിയദർശൻ
സംസാരിക്കുമ്പോള്‍ ശാന്തൻ, ഇത്രയും സോഫ്റ്റായ ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല; മനസ്സ് തുറന്ന് കല്യാണി പ്രിയദർശൻ

തെലുങ്ക് ചിത്രത്തിലാണ് കല്യാണി പ്രയദർശൻ തുടക്കം കുറിച്ചതെങ്കിൽ വരനെ ആവിശ്യമുണ്ട് ചിത്രമാണ് മലയാളത്തിലെ ആദ്യ ചിത്രം. ചിത്രം തീയേറ്ററുകളിൽ വിജയമായിരുന്നു. വിനീത് ശ്രീനിവാസന് ഒരുക്കുന്ന ഹൃദയമാണ് കല്യാണിയുടെ അടുത്ത മലയാള ചിത്രം. വനിതയുമായുള്ള അഭിമുഖത്തിൽ വിനീതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കല്യാണി. ഇത്രയും സോഫ്റ്റായ ഒരു മനുഷ്യനെ വേറേ കണ്ടിട്ടില്ലെന്നും സംസാരിക്കുമ്പോള്‍ പോലും എത്ര ശാന്തനാണെന്നും കല്യാണി പറയുന്നു
‘വിനീതേട്ടനെ പോലെ ഇത്രയും സോഫ്റ്റായ ഒരു മനുഷ്യനെ വേറേ കണ്ടിട്ടില്ല. സംസാരിക്കുമ്പോള്‍ പോലും എത്ര ശാന്തനാണെന്നോ. കുട്ടിക്കാലം തൊട്ടേ പരിചയമുള്ള കുറേ പേരുടെ റീയൂണിയനാണ് ‘ഹൃദയം.’ അതുകൊണ്ടാകും ഭയങ്കര റിലാക്സ്ഡാണ്. ഇത്രയും നാള് കണ്ടിട്ടുള്ള രീതികളേ അല്ല. ചിത്രത്തിന്റെ സ്റ്റില്‍ ഷൂട്ടിങ് മൂന്നാറിലെ കോട്ടഗുഡിയിലായിരുന്നു. കൊച്ചിയില്‍ നിന്ന് ഒരു ബസിലാണ് ഞങ്ങളെല്ലാം മൂന്നാറിലേക്കു പോയത്. വിനീതേട്ടനും അപ്പുവുമടക്കം (പ്രണവ് മോഹന്‍ലാല്‍) പത്തിരുപതു പേര്. അവിടെ ടെന്റിലാണ് താമസം. അപ്പു സ്വന്തമായി ടെന്റും കൊണ്ടാണ് വന്നത് തന്നെ. അത് തന്നെ സെറ്റ് ചെയ്തു, അതിലായിരുന്നു കക്ഷിയുടെ താമസം.’
‘സൂര്യോദയത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്‍ ചെയ്ത ഫോട്ടോ ഷൂട്ടിനായി പിറ്റേന്ന് അതിരാവിലെ ട്രക്കിങ് തുടങ്ങി. നാലഞ്ചു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. ആ കൊടുംകയറ്റമൊക്കെ അപ്പു ഒറ്റ പോക്കില്‍ കയറും. ഞാനടക്കമുള്ള ബാക്കിയുള്ളവര്‍ കിതച്ചും ഇരുന്നുമൊക്കെയാണ് മലമുകളിലെത്തിയത്. മനോഹരമായ ഫോട്ടോ കണ്ടപ്പോള്‍ ആ ക്ഷീണമെല്ലാം പമ്പ കടന്നു.’ കല്യാണി പറഞ്ഞു.
kalyani priyadarshan
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...