
serial
‘ഉണ്ണി തന്നോട് ആ ഒരു തെറ്റ് മാത്രമേ ചെയ്തുള്ളു’; തുറന്ന് പറഞ്ഞ് സ്വാസിക
‘ഉണ്ണി തന്നോട് ആ ഒരു തെറ്റ് മാത്രമേ ചെയ്തുള്ളു’; തുറന്ന് പറഞ്ഞ് സ്വാസിക

മിനിസ്ക്രീനിൽ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി പ്രേക്ഷകരുടെ പ്രിയ താരമാണ് നടി സ്വാസിക. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീത സീരിയലാണ് സ്വാസികയെ കൂടുതൽ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാക്കിയത്. നടന് ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണെന്ന് തരത്തിലുള്ള ഗോസിപ്പുകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. മാമാങ്കം കണ്ടതിന് ശേഷം ഉണ്ണിയെ കുറിച്ച് നല്ല വാക്കുകൾ കുറിച്ചതിന് പിന്നാലെ ഉണ്ണി അതിന് മറുപടി നൽകി. ആ ഒരു തെറ്റ് മാത്രമാണ് ഉണ്ണി ചെയ്തെതെന്നും സ്വാസിക വനിതയുമായുള്ള അഭിമുഖത്തിൽ തുറന്ന് പറയുന്നു
സ്വാസികയുടെ വാക്കുകൾ
‘ഞാനും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത എങ്ങനെ പരന്നു എന്നതിനെക്കുറിച്ച് യാതൊരു ഐഡിയയുമില്ല. പല തവണ ഞാന്‍ അതൊരു ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞിട്ടും ഇപ്പോഴും സോഷ്യല്‍ മീഡിയ വിട്ടിട്ടില്ല. എനിക്കിഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റുകളുടെ സിനിമകള്‍ കാണുമ്പോള്‍ അവരെ അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടാറുണ്ട്. അങ്ങനെയാണ് മാമാങ്കം കണ്ടിട്ട് ചന്ത്രോത്ത് പണിക്കരെക്കുറിച്ചും നല്ല വാക്കുകള്‍ കുറിച്ചത്. അതിന് റിപ്ലൈ ചെയ്തു എന്നൊരു തെറ്റ് മാത്രമേ ഉണ്ണി ചെയ്തുള്ളൂ. ബാക്കി ആരും റിപ്ലേ ചെയ്യാറില്ല. ഉണ്ണി ആ പോസ്റ്റിന് റിപ്ലേ ചെയ്തതോടെയാണ് എല്ലാവരും എന്തോ ഉണ്ട് എന്ന് പറഞ്ഞു തുടങ്ങിയത്. പിന്നീട് അത് അവസാനിക്കുന്നില്ല എന്നു മാത്രം.’
‘ആദ്യം ഈ കഥ പരന്നപ്പോള്‍ ഞാന്‍ ടെന്‍ഷനായി ഉണ്ണിയെ വിളിച്ച് സോറി പറഞ്ഞു. കുഴപ്പമില്ല ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ എന്ന് ഉണ്ണി ആശ്വസിപ്പിച്ചു. അന്ന് ഇതു പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചതുമാണ്. പിന്നീട് ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. അതിനെ അതിന്റെ വഴിക്കു വിട്ടു. ഇടയ്ക്ക്, കുറേ പേരോട് ഇതിനെക്കുറിച്ച് സമാധാനം പറഞ്ഞ് മടുത്തെന്ന് ഉണ്ണി പറഞ്ഞിരുന്നു. ഇനിയും ഉണ്ണിയുടെ നല്ല പ്രകടനം കണ്ടാല്‍ ഞാന്‍ അഭിനന്ദിക്കും. യാതൊരു മടിയുമില്ല.’ സ്വാസിക പറഞ്ഞു.
swasika
അശ്വിന്റെയും ശ്രുതിയുടേയുടെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് സച്ചി എത്തിയത്. ഒരു ഹോട്ടൽ തുടങ്ങാനാണ് പ്ലാൻ. പക്ഷെ സച്ചിയുടെ പ്ലാൻ...
അശ്വിനോട് ശ്യാം സത്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഞാൻ ഒപ്പിട്ട ഡോക്യൂമെന്റ്സ് നല്‍കുകയുള്ളൂ എന്ന് ശ്രുതി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ ശ്രുതിയും അശ്വിനും...
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...