serial
പ്രണയ കഥ പുറത്ത് വന്നപ്പോൾ ആദ്യം ഉണ്ണിയെ വിളിച്ചു; പിന്നീട് സംഭവിച്ചത്!
പ്രണയ കഥ പുറത്ത് വന്നപ്പോൾ ആദ്യം ഉണ്ണിയെ വിളിച്ചു; പിന്നീട് സംഭവിച്ചത്!
സീത സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സ്വാസിക. നാദിര്‍ഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. സീത സീരിയലിന് ശേഷം ഇപ്പോൾ താരത്തെ മിനി സ്‌ക്രീനില്‍ കാണാനില്ല. അതിനിടെയാണ് നടന്‍ ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിക്കുന്നത്. ഇതു തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പറയുകയാണ് സ്വാസിക. വനിതയുമായുള്ള അഭിമുഖത്തിലാണ് സ്വാസിക മനസ്സ് തുറന്നത്
‘ഇപ്പോള്‍ സിനിമയില്‍ കൈനിറയെ അവസരങ്ങളുണ്ട്. നല്ല വേഷങ്ങളും ഹിറ്റുകളും കിട്ടുന്നു. അപ്പോള്‍ സീരിയല്‍ ഏറ്റെടുത്താല്‍ ഡേറ്റ് ക്ലാഷാകും. സീരിയല്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നുണ്ട്. അതിനിടെ സിനിമ കൂടി ഒപ്പം കൊണ്ടു പോകുക പ്രയാസമാണ്. സിനിമയെ ഇഷ്ടപ്പെടുന്ന ആള്‍ എന്ന നിലയില്‍ ഇപ്പോള്‍ സിനിമയ്ക്ക് പ്രാധാന്യം കൊടുക്കുന്നു എന്നു മാത്രം. എന്നു കരുതി സീരിയല്‍ വിട്ടിട്ടില്ല. സീത പോലെ മികച്ച അവസരങ്ങള്‍ വന്നാല്‍ ഇനിയും സീരിയല്‍ ചെയ്യും. കേശു ഈ വീടിന്റെ നാഥനാണ് ഇപ്പോള്‍ ചെയ്യുന്നത്. അതുകഴിഞ്ഞ് എം. പത്മകുമാര്‍ സാറിന്റെ സിനിമയാണ്. ഇപ്പോഴത്തെ ബ്രേക്ക് കഴിഞ്ഞാല്‍ ഉടന്‍ ഷൂട്ടിങ് തുടങ്ങും.’
‘ഉണ്ണിയുമായുള്ള പ്രണയ കഥ ആദ്യം പരന്നപ്പോള്‍ ഞാന്‍ ടെന്‍ഷനായി ഉണ്ണിയെ വിളിച്ച് സോറി പറഞ്ഞു. കുഴപ്പമില്ല ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ എന്ന് ഉണ്ണി ആശ്വസിപ്പിച്ചു. അന്ന് ഇതു പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചതുമാണ്. പിന്നീട് ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. അതിനെ അതിന്റെ വഴിക്കു വിട്ടു. ഇടയ്ക്ക്, കുറേ പേരോട് ഇതിനെക്കുറിച്ച് സമാധാനം പറഞ്ഞ് മടുത്തെന്ന് ഉണ്ണി പറഞ്ഞിരുന്നു. ഇനിയും ഉണ്ണിയുടെ നല്ല പ്രകടനം കണ്ടാല്‍ ഞാന്‍ അഭിനന്ദിക്കും. യാതൊരു മടിയുമില്ല.’ സ്വാസിക പറയുന്നു
swasika
