
Malayalam
അവളുടെ ചെവിക്കുറ്റിയ്ക്ക് എന്റെ വക ഒരു അടി; പൊട്ടിത്തെറിച്ച് ആദിത്യൻ!
അവളുടെ ചെവിക്കുറ്റിയ്ക്ക് എന്റെ വക ഒരു അടി; പൊട്ടിത്തെറിച്ച് ആദിത്യൻ!

ബിഗ് ബോസ്സിൽ നിന്നും രജിത്ത് കുമാർ പുറത്തായത്തിന് പിന്നാലെ സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തുന്നത്. സീരിയൽ നടൻ മനോജ്. മുൻ ബിഗ് ബോസ് താരങ്ങളായ പേർളി മാണി. ശ്രീനിൻഷ് അരവിന്ദ് , ശ്രീലക്ഷി , ഷിയാസ് കരീം തുടങ്ങിയവരെല്ലാം രജിത്തിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു. ഇപ്പോൾ ഇതാ സീരിയൽ താരം ആദിത്യൻ പിന്തുണയുമായി രംഗത്ത്
നിഷേധിയായ ഒരു പെണ്ണിന്റെ മുന്നില്‍ രജിത് സാര്‍ ഇത്രയും സോറി പറയണ്ടായിരുന്നു എന്ന് കുറിച്ചു കൊണ്ടാണ് ആദിത്യന് ജയന് തൻ്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.
അദ്ദേഹത്തില്‍ നിന്നും ഇത്രയും സോറി കേള്‍ക്കാനുള്ള യോഗ്യത ആ കുട്ടിക്കില്ലെന്നും ഒരു മനുഷ്യന് ഒരാളോട് ക്ഷമ പറഞ്ഞാല്‍ പിന്നീട് അവന്റെ മുഖത്ത് ചവിട്ടാന്‍ ശ്രമിച്ചാല്‍ അത് ആരാണേലും കാലുമടക്കി മുഖത്തടിക്കണമെന്നും എന്റെ വക ഒരു അടി അവളുടെ ചെവിക്കുറ്റിക്കെന്നും താരം കുറിച്ചിരിക്കുന്നു. വേദനയോടെയാണെങ്കിലും തന്റെ മനസ്സിലെ ബിഗ് ബോസ് വിജയി അദ്ദേഹമാണെന്നും ഇങ്ങനെ പറയുന്നതിനുള്ള കാരണത്തെക്കുറിച്ചും ആദിത്യന് തൻ്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ചില ആളുകളെ മാറ്റിനിര്‍ത്തുന്നതും നുണ പറഞ്ഞ് ചിലരുടെ മനസ്സില്‍ വിഷം കുത്തി നിറക്കുന്നതും വേറൊന്നും കൊണ്ടല്ല, ഭയന്നിട്ടാണ്. ആ ഭയം ആര്‍ക്കോ എവിടെയോ തട്ടിയെന്നും ആദിത്യന് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്.
രജിത് കുമാറിന് താന്‍ കട്ടസപ്പോര്‍ട്ടാണ് നല്‍കുന്നതെന്നും അറിയാതെ ഓരോനിമിഷവും അദ്ദേഹത്തിനോടുള്ള ഇഷ്ടം കൂടിവരികയാണെന്നും ആദിത്യൻ പറഞ്ഞിരിക്കുന്നു. നേരത്തേയും രജിത് കുമാറിനെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും അദ്ദേഹത്തെയാണ് താൻ പിന്തുണയ്ക്കുന്നതെന്നും ആദിത്യന് ജയന് വ്യക്തമാക്കിയിരുന്നു. ഇതില്‍ ലാലേട്ടനെ ആരും കുറ്റപ്പെടുത്താന്‍ പാടില്ലെന്നും കാരണം അദ്ദേഹം വളരെ വേദനയോട് കൂടിയാണ് ആ എപ്പിസോഡ് പൂര്ത്തിയാത്തിയതെന്നും ആദിത്യൻ പറയുന്നു.
അത് കാണുമ്പോള്‍ അറിയാമെന്നും അദ്ദേഹം അദ്ദേഹത്തിന്രെ ജോലിയാണ് ചെയ്തതെന്നും ഒരു അവതാരകന്റെ ജോലിയാണ് അദ്ദേഹം ചെയ്തതെന്നും ആദിത്യൻ കുറിച്ചിരിക്കുന്നു. കൂടുതല്‍ സപ്പോര്‍ട്ട് ചെയ്താല്‍ സ്ത്രീയെ അപമാനിച്ചു എന്ന് പറഞ്ഞ് ചില ആളുകള്‍ വരുമെന്നും ആദിത്യന് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഇതില്‍ അവളെ മാത്രമേ കുറ്റം പറയാന്‍ പറ്റൂ എന്നും അദ്ദേഹം ഇത്രയും തവണ മാപ്പ് പറഞ്ഞപ്പോള്‍ ആ പ്രശ്നം ഒതുക്കിത്തീര്ക്കാമായിരുന്നുവെന്നും ആദിത്യൻ അഭിപ്രായപ്പെട്ടു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അവള് ഇന്ന് സ്റ്റാറായേനെവെന്നും ആ ഫുക്രുവിനെയൊക്കെ എടുത്ത് പുറത്തുകളയേണ്ട സമയം കഴിഞ്ഞുവെന്നും ആദിത്യൻ പറയുന്നു. അവന് ചെയ്ത പല പ്രവര്‍ത്തിയും തെറ്റായിരുന്നുവെന്നും ബിഗ് ബോസ് ഇതേക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും ആദിത്യന് തൻ്റെ കുറിപ്പിലൂടെ പറയുന്നു.
adithyan facebook post
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...