Connect with us

‘Tസുനാമി’യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

Malayalam

‘Tസുനാമി’യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

‘Tസുനാമി’യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

കൊറോണ വൈറസിന്റെ ഭീതിയിലാണ് കേരളം. ഇന്ത്യയിൽ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണമാണ് കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് സിനിമ, സീരിയല്‍, വെബ് സീരീസ്, ടെലിവിഷന്‍ ഷോ എന്നിവയുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. അതെ സമയം തന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സുനാമി’യുടെ ഷൂട്ടിംഗ് തത്കാലം നിര്‍ത്തിവെക്കുകയാണെന്ന് നടന്‍ ലാല്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലാല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ലാലിന്‍റെ കുറിപ്പ്….

നമസ്‌കാരം, നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന പോലെ ലോകം മുഴുവന്‍ കൊറോണ എന്ന വിപത്തിന്റെ ആശങ്കയില്‍ തുടരുന്ന ഈ സാഹചര്യത്തില്‍ ‘സുനാമി’ എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വയ്ക്കുന്നു. ഭീതിയുടെയും ആശങ്കയുടെയും നാളുകള്‍ക്കപ്പുറം സന്തോഷത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി ഞങ്ങള്‍ പൊട്ടിച്ചിരിയുടെ സുനാമിയുമായി വീണ്ടും വരുന്നതായിരിക്കും. നിപ്പയ്ക്കും പ്രളയത്തിനും ശേഷം മലയാളിയുടെ അതിജീവനശേഷിയുടെ ബലത്തെ കുറിച്ച് കാലം അടയാളപ്പെടുത്താന്‍ പോകുന്ന മറ്റൊരു പരീക്ഷണം ആയി മാറട്ടെ കൊറോണയും. ഭയപ്പെടരുത്.. ചെറുത്തുനിന്ന് തോത്പ്പിക്കുക.. ഒരിക്കല്‍കൂടി !

ഒരിടവേളയ്ക്ക് ശേഷം ലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘Tസുനാമി’ സിനിമ സംവിധാനം ചെയ്യുന്നത് മകന്‍ ലാല്‍ ജൂനിയറാണ്. പാണ്ട ഡാഡ് പ്രൊഡക്ഷന്റെ ബാനറില്‍ ലാലിന്റെ മരുമകന്‍ കൂടിയായ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. റാംജി റാവു സ്പീക്കിംഗ്, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മകന്റെ സിനിമയിക്ക് വേണ്ടിയാണ് ലാൽ തിരക്കഥയൊരുക്കുന്നത്

about lal new film

Continue Reading
You may also like...

More in Malayalam

Trending

Recent

To Top