ബിഗ് ബോസ് മത്സരാർഥിയായും നടിയായും പ്രേക്ഷകരുടെ പ്രിയ താരമാണ് പേർളി മാണി. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പേർളി അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി താരം അമ്മയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം പിറന്നാളാശംസകള്‍ നേര്‍ന്നത്.
പേളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
എന്നെ ഏറ്റവുമധികം സ്നേഹിക്കുന്ന, എന്നെ ഏറ്റവുമധികം പഠിപ്പിച്ച, എന്നോട് ഏറ്റവുമധികം ക്ഷമ കാണിച്ച, എനിക്ക് വേണ്ടി ഏറ്റവുമധികം കരഞ്ഞ, ഏറ്റവുമധികം സന്തോഷിച്ച, എനിക്കായി ഭക്ഷണം പാകം ചെയ്തു തരികയും എന്നെ ഏറ്റവുമധികം പരിചരിക്കുകയും ചെയ്ത വ്യക്തിക്ക്, ഞാന്‍ ജനിക്കുന്നതിനു മുമ്പ് തന്നെ എന്നെ കാണുകയും അറിയുകയും ചെയ്ത ഒരേ ഒരാള്‍ അമ്മയാണ്. ചില സമയങ്ങളില്‍ എന്റെ മനസ്സല്പം തളര്‍ന്നാല്‍ അമ്മ എന്നെ വിളിച്ചു ഓരോ തമാശകള്‍ പറയും. ഇത്ര ദൂരെ ഇരുന്നുകൊണ്ട് എന്റെ മനസ് മനസിലാക്കാന്‍ എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ അത്ഭുതപെടാറുണ്ട്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു അമ്മ…
നമ്മുടെ കുടുംബത്തിലെ ഏറ്റവും ശാന്തയായ വ്യക്തിയാണ് അമ്മ. അമ്മയെ കണ്ട് പഠിച്ചുകൊണ്ട് ആ സ്നേഹത്തിന്റെയും പരിപാലനത്തിന്റെയും അനുകമ്പയുടെയും പാഠങ്ങള്‍ എന്റെ ഹൃദയത്തില്‍ ഞാന്‍ കൊത്തിവച്ചിട്ടുണ്ട്.
ഞാന്‍ മാധ്യമ രംഗത്തേക്ക് വരുന്നത് അമ്മയ്ക്ക് ഒരിക്കലും ഇഷ്ടമുണ്ടായിരുന്നില്ല. പകരം ചില ഉപാധികളോടെ എന്റെ സ്വപ്നത്തെ പിന്തുടരാന് അനുവദിച്ചു. അമ്മക്കെന്നും ഞാന്‍ സന്തോഷത്തോടെ ഇരിക്കണമായിരുന്നു. എന്നും അമ്മ എന്നേ സന്തോഷിപ്പിച്ചിട്ടേ ഉള്ളൂ… അമ്മ എന്ന് നിങ്ങളെ വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്…നിങ്ങളൊരു സൂപ്പര്‍ മോം ആണ്…ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു അമ്മാ….എനിക്ക് എഴുതിക്കൊണ്ടേ ഇരിക്കാന്‍ സാധിക്കും, കാരണം എനിക്ക് അമ്മയോടുള്ള സ്നേഹം അനന്തമാണ്. പേളി കുറിച്ചു.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...