Connect with us

മരക്കാർ, വൺ, മാസ്റ്റർ ചിത്രങ്ങളുടെ റിലീസ് നീളും… പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ ഉടനില്ല..

Malayalam

മരക്കാർ, വൺ, മാസ്റ്റർ ചിത്രങ്ങളുടെ റിലീസ് നീളും… പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ ഉടനില്ല..

മരക്കാർ, വൺ, മാസ്റ്റർ ചിത്രങ്ങളുടെ റിലീസ് നീളും… പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ ഉടനില്ല..

പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന വമ്പൻ ചിത്രങ്ങൾ ഉടനെത്തില്ല. ചിത്രങ്ങളുടെ റിലീസിന് വില്ലനായത് ലോകം മുഴുവൻ ഭീതി പരത്തി വ്യാപിക്കുന്ന കോവിഡ് 19. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമകളുടെ പ്രദർശനവും ഷൂട്ടിംഗും നിർത്തിവയ്ക്കുകയാണ് . സിനിമ, നാടകം തുടങ്ങിയവ താത്കാലികമായി നിർത്തിവച്ച് ആളുകൾ കൂടിചേരുന്നതിനുള്ള അവസരം ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീസംഘടനകൾ യോഗം ചേർന്ന് ഇക്കാര്യം തീരുമാനിച്ചത്.

കൊറോണ ജാഗ്രതയുടെ ഭാഗമായി സിനിമാ തിയറ്ററുകള്‍ അടച്ചിടേണ്ട സാഹചര്യത്തിൽ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പടെയുള്ള റിലീസുകൾ മാറ്റിവച്ചതായി നിർമാതാക്കളുടെ സംഘടന അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ കേരളത്തില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചിരിക്കുകയാണ് . രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകള്‍ യോഗം ചേര്‍ന്നത്. മാർച്ച് 11 മുതൽ എല്ലാ തിയറ്ററുകളും അടച്ചിടും. ഷൂട്ടിങ് തുടരുന്ന സിനിമകളുടെ ചിത്രീകരണം തുടരണോ വേണ്ടയോ എന്നത് പൂർണമായും സംവിധായകന്റെ നിർമാതാവിന്റെയും തീരുമാനത്തിൽ വിട്ടുകൊടുക്കുന്നതായി ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും അറിയിച്ചു.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍ – അറബിക്കടലിന്റെ സിംഹം’, ഉണ്ണി.ആറിന്റെ തിരക്കഥയില്‍ കാവ്യ പ്രകാശ് ഒരുക്കുന്ന ‘വാങ്ക്’ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സിനിമകളുടെ റിലീസ് നീട്ടി. നേരത്തേ, മാര്‍ച്ച് 12ന് റിലീസ് ചെയ്യാനിരുന്ന ടൊവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സി’ന്റെ റിലീസ് മാറ്റിവച്ചിരുന്നു.മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അടക്കം വിവിധ മലയാള സിനിമകളുടെ ഷൂട്ടിംഗ് ഇന്ന് വൈകിട്ടോടെ നിർത്തും. നിലവിൽ ചിത്രീകരണം നടക്കുന്ന 20 ലേറെ സിനിമകളുടെ കാര്യത്തിൽ സാഹചര്യം അനുസരിച്ച് സംവിധായകർ തീരുമാനം എടുക്കണമെന്ന് യോഗം നിർദേശിച്ചു.

മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് ഒൺ. കടക്കല്‍ ചന്ദ്രന്‍ എന്ന പേരില്‍ മുഖ്യമന്ത്രിയായി ആണ് മമ്മൂട്ടി എത്തുന്നത്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന് ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ തയ്യാറാക്കിയത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോന്‍, ഗായത്രി അരുണ്‍ എന്നിവരാണ് നായികമാരായിട്ടെത്തുന്നത്. സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശങ്കര്‍ രമാകൃഷ്ണന്‍, ശ്രീനിവാസന്‍, മാമുക്കോയ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ശ്യാമപ്രസാദ്, എന്നിവരാണ് മറ്റ് താരങ്ങള്‍.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ വിജയ്ചിത്രമാണ് മാസ്റ്റര്‍. ഒരു സ്‌കൂള്‍ പ്രൊഫസറുടെ റോളാണ്‌ വിജയ്‌യുടേത് എന്നാണ് സൂചനകള്‍. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. മാളവിക മോഹനനും ആന്‍ഡ്രിയയും നായികമാരാകും. ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കും. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. ഏപ്രിൽ ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാസ്റ്ററിന്റെ റിലീസും നീളുമെന്നാണ് റിപ്പോർട്ട്.എന്നാല്‍ കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമകള്‍ ലേശം വൈകി എത്തിയാല്‍ മതിയെന്ന് തന്നെയാണ് പ്രേക്ഷകരുടെയും അഭിപ്രായം. കുറച്ചു കാത്തിരുന്നാലും രാജ്യത്ത് നിലനിൽക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ ഒന്ന് ശമിച്ചതിനു ശേഷം മതി ആഘോഷണങ്ങളെന്ന് പ്രേക്ഷകരും തീരുമാനിച്ചു കഴിഞ്ഞിരിക്കുകയാണ്. ഏതായാലും അൽപ്പം വൈകിയാലും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ വമ്പൻ ഹിറ്റ്‌ തന്നെയാകും എന്ന ഉറപ്പും പ്രേക്ഷകർ പങ്കുവെക്കുന്നു.

കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ശക്തമായ പ്രതിരോധനടപടികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ പൂർണമായും നിർത്തുകയും മദ്രസകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി നൽകുകയും ചെയ്തിരിക്കുകയാണ്.

malayalam movies

More in Malayalam

Trending

Recent

To Top