Connect with us

ബിഗ്‌ബോസ്സിൽ നിന്നും രജിത്ത് പുറത്ത്; ഇത് കരുതിക്കൂട്ടിയുള്ള നീക്കമോ?

Malayalam

ബിഗ്‌ബോസ്സിൽ നിന്നും രജിത്ത് പുറത്ത്; ഇത് കരുതിക്കൂട്ടിയുള്ള നീക്കമോ?

ബിഗ്‌ബോസ്സിൽ നിന്നും രജിത്ത് പുറത്ത്; ഇത് കരുതിക്കൂട്ടിയുള്ള നീക്കമോ?

ബിഗ്‌ബോസ്സിൽ നടക്കുന്നത് എന്താണെന്നറിയാതെ പ്രേക്ഷകർ ആകെ പെട്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം ബിഗ്‌ബോസ്സ് നൽകിയ ടാസ്കിൽ ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളാണ് അരങ്ങേറിയത്.ബിഗ്‌ബോസ്സ് ഹൗസിലെ ശക്തനായ പുറത്ത് ഒരു കൂട്ടം വലിയ ആരാധകരുള്ള രജിത്ത് കുമാർ പുറത്തായിരിക്കുകയാണ്.ഇന്നലെ നൽകിയ സ്കൂൾ ടാസ്ക്കിലെ രജിത്തിന്റെ പ്രവർത്തിയാണ് ഇതിന് കാരണം.

സ്വന്തമായ നിലപാടുകളുമായി മുന്നേറുന്ന രജിത്തിന് ഇതെന്ത് പറ്റിയെന്നാണ് എല്ലാവരും ഒരുപോലെ ചോദിച്ചത്. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചുകൊടുക്കുകയായിരുന്നു അദ്ദേഹം. കണ്ണ് നീറിയതിനെത്തുടര്‍ന്ന് രേഷ്മ നിലവിളിച്ചപ്പോഴാണ് കളി കൈവിട്ടുപോയെന്ന് എല്ലാവരും അറിഞ്ഞത്. താരത്തിന്റെ കണ്ണ് വീര്‍ത്തുവരുന്നുണ്ടായിരുന്നു. താല്‍ക്കാലികമായി ടാസ്‌ക്ക് ക്യാന്‍സല്‍ ചെയ്തുവെന്ന് ബിഗ് ബോസ് അറിയിക്കുകയും ചെയ്തിരുന്നു. രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയായാണ് രജിത്തിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ച്‌ ബിഗ് ബോസ് നിലപാട് വ്യക്തമാക്കിയത്. താരത്തെ താല്‍ക്കാലികമായി ബിഗ് ബോസ് ഹൗസില്‍ നിന്നും മാറ്റിയിരിക്കുകയാണ്.

സംഭവത്തെത്തുടർന്ന് രജിത്തിന്റെ ടീമിലുണ്ടായിരുന്നവരും അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത കാര്യമാണ് അദ്ദേഹം ചെയ്തതെന്ന് രഘുവും സംഘവും പറഞ്ഞത്.രസകരമായി കൊണ്ടുപോവാന്‍ കഴിയുന്ന ചാസ്‌ക്കിനിടയിലായിരുന്നു അപ്രതീക്ഷിത സംഭവവവികാസങ്ങള്‍ അരങ്ങേറിയത്.

ഇത്രനാളും നൽകിയ ടാസ്ക്കുകളിൽ നിന്നും കൗതുകകരമായ ഒന്നായിരുന്നു കഴിഞ്ഞ ദിവസം ബിഗ്‌ബോസ്സ് മത്സരാർത്ഥികൾക്ക് നൽകിയത്. ബിഗ് ബോസ് ഹൗസിനെ ഒരു ഹൈസ്‌കൂളാക്കി മാറ്റി കര്‍ക്കശക്കാരിയായ പ്രധാന അധ്യാപികയായി ആര്യയെ നിയമിച്ചു. മോറല്‍ സയന്‍സ് പഠിപ്പിക്കാനായി സുജോയും പൊളിറ്റിക്‌സ് അധ്യാപകനായി ഫുക്രുവുമാണ് എത്തിയത്. ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയായാണ് ദയ എത്തിയത്. അനുസരണയില്ലാത്ത, ഏത് സമയവും വഴക്കുകളുമായി കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹൈസ്‌കൂളാണ് ഇതെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു.

തന്റെ പിപിറന്നാളാണെന്ന് പറഞ്ഞുകൊണ്ട് രേഷ്മ കുട്ടികൾക്ക് മധുരം നൽകിയിരുന്നു.അതിനിടെയാണ് രജിത് രേഷ്മയുടെ കണ്ണിലേക്ക് മുളക് തേച്ചത്. തനിക്ക് കണ്ണ് തുറക്കാനാവില്ലെന്ന് പറഞ്ഞ് നിലവിളിക്കുകയായിരുന്നു താരം. ഇതിനിടയിലാണ് മറ്റുള്ളവര്‍ ബിഗ് ബോസിനോട് സഹായം ആവശ്യപ്പെട്ടത്.എന്നാൽ ഇതിന് ശേഷം ബിഗ്‌ബോസ്സ് രജിത്തിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു.
രജിത്, ഇന്ന് 2020 മാര്‍ച്ച്‌ ഒന്‍പതാം തീയ്യതി നടന്ന വീക്ക്‌ലി ടാസ്‌കിനിടയില്‍ ബിഗ് ബോസ് ഹൗസിലെ ആക്റ്റിവിറ്റി ഏരിയയില്‍ വച്ച്‌ ഇവിടുത്തെ മത്സരാര്‍ഥിയായ രേഷ്മയോട് ചെയ്ത പ്രവര്‍ത്തിയുടെ തീവ്രത വളരെ ഗൗരവമേറിയതാണ്. ഈ ബിഗ് ബോസ് ഷോയുടെ നിയമങ്ങള്‍, നിങ്ങള്‍ രേഷ്മയോട് ചെയ്ത തെറ്റിലൂടെ നിങ്ങള്‍ നിരാശപ്പെടുത്തിയത് മറ്റ് മത്സരാര്‍ഥികളെയും മുഴുവന്‍ പ്രേക്ഷകരെയും മാത്രമല്ല, ഇത്രയും നാളുകളായി സ്‌നേഹത്തോടെ നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ആരാധകരെക്കൂടിയാണ്.

അകാരണമായി മറ്റുള്ള മത്സരാര്‍ഥികളെ ആക്രമിക്കുന്നത് ഈ ബിഗ് ബോസ് വീടിന്റെ നിയമാവലിയില്‍ ഏറ്റവും വലിയ കുറ്റകൃത്യമാണ്. നിങ്ങള്‍ ആ നിയമം ലംഘിച്ചതിനാലും നിയമലംഘനം നടന്നത് ഒരു പെണ്‍കുട്ടിക്ക് നേരെ ആയതിനാലും അതിന്റെ അനന്തര നടപടിയായി നിങ്ങളെ ഈ ബിഗ് ബോസ് വീട്ടില്‍നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരിക്കുന്നു. നിങ്ങളുടെ ഇടതുവശത്ത് കാണുന്ന വാതിലിലൂടെ പുറത്തേക്ക് പോവുകയെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.തമാശയ്ക്കായാണ് താന്‍ അങ്ങനെ ചെയ്തതെന്ന് രജിത്ത് പറഞ്ഞിരുന്നു.

about bigboss

More in Malayalam

Trending