Connect with us

എപ്പോഴും പോസിറ്റിവ് വൈബ് മാത്രം നൽകുന്ന പേളിയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത, കുഞ്ഞുങ്ങൾ ജനിക്കുന്നതിനു സമയവും കാലവും എണ്ണവും നോക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇവർ മാതൃകയാകട്ടെ; വിമർശകരുടെ വായടപ്പിച്ചു

Malayalam

എപ്പോഴും പോസിറ്റിവ് വൈബ് മാത്രം നൽകുന്ന പേളിയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത, കുഞ്ഞുങ്ങൾ ജനിക്കുന്നതിനു സമയവും കാലവും എണ്ണവും നോക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇവർ മാതൃകയാകട്ടെ; വിമർശകരുടെ വായടപ്പിച്ചു

എപ്പോഴും പോസിറ്റിവ് വൈബ് മാത്രം നൽകുന്ന പേളിയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത, കുഞ്ഞുങ്ങൾ ജനിക്കുന്നതിനു സമയവും കാലവും എണ്ണവും നോക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇവർ മാതൃകയാകട്ടെ; വിമർശകരുടെ വായടപ്പിച്ചു

അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയയാണ് പേളി മാണി. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്നു വരികയായിരുന്നു പേളി. സോഷ്യൽ മീഡിയയിൽ സജീവമാണ് പേളി മാണി. കഴിഞ്ഞ ദിവസമാണ് താൻ രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്നുവെന്ന വിവരം പേളി ആരാധകരെ അറിയിച്ചത് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

യൂട്യൂബ് ട്രെൻഡിങിൽ ഒന്നാമതാണ് പേളിയുടെ വീഡിയോ. 29 ലക്ഷത്തിലധികം പേർ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോക്ക് താഴെ ആശംസാപ്രവാഹമാണ് പേളിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം വിമർശനവുമായും ചിലർ രംഗത്തെത്തുന്നുണ്ട്. ഗർഭം വിറ്റു കാശാക്കുന്നു എന്നാണ് വിമർശകർ പറയുന്നത്. നിലയെ ഗർഭിണി ആയിരിക്കുന്ന സമയത്തും പേളിക്ക് ഇത്തരം വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ അതൊന്നും പേളി കാര്യമായി എടുത്തിരുന്നില്ല. വിമർശകരെ കൂസാതെ തന്റെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി തുടർച്ചയായി വീഡിയോകളുമായി എത്തുകയായിരുന്നു പേളി.

അതേസമയം വിമർശകർക്കെല്ലാം ആരാധകർ തന്നെ മറുപടി നൽകുന്ന കാഴ്ചയും വീഡിയോക്ക് താഴെ കാണാം. അവരെ ഇഷ്ടമാണ്. നിങ്ങൾ കാണണ്ട ഞങ്ങൾ ഇത് കണ്ടോളാം എന്നാണ് ചിലർ കുറിക്കുന്നത്. എപ്പോഴും പോസിറ്റിവ് വൈബ് മാത്രം നൽകുന്ന പേളിയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത. അവൾ നല്ലൊരു അമ്മയാണ്, നല്ലൊരു ഭാര്യയുമാണ്. അതിലുപരി നല്ലൊരു മരുമകളാണെന്നും ആരാധകർ കുറിക്കുന്നു. കുട്ടികൾ ദൈവത്തിന്റെ സമ്മാനമാണ് അതുപോലെ തന്നെ നിങ്ങളുടെ സ്നേഹത്തിന്റെ അടയാളവും. കുഞ്ഞുങ്ങൾ ജനിക്കുന്നതിനു സമയവും കാലവും എണ്ണവും നോക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇവർ മാതൃകയാകട്ടെ എന്നും ആരാധകർ പറയുന്നു.

ഇനി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കണമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. പേളിയുടെ വയർ ചൂണ്ടി കാണിച്ചുകൊണ്ട് ഇത്തവണ ഇരട്ടക്കുട്ടികളാകുമെന്ന നിഗമനത്തിലാണ് ചില ആരാധകർ.

പേളി വീണ്ടും ഗർഭിണിയാണോ എന്ന സംശയം അടുത്തിടെ ആരാധകർക്ക് ഉണ്ടായിരുന്നു. പേളിയുടെ യൂട്യൂബ് വീഡിയോകളുടെ താഴെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലുമെല്ലാം ആരാധകർ ഇക്കാര്യം നിരന്തരം ചോദിച്ചിരുന്നു. വീഡിയോകളിൽ പലതിലും വയർ കാണാത്ത രീതിയിലാണ് പേളി പോസ് ചെയ്യുന്നത് എന്നതും ആരാധകരുടെ സംശയത്തിന് ആക്കം കൂട്ടി

യെസ് മൂന്ന് മാസമായി… പന്ത്രണ്ട ആഴ്ചയായി.. അതുകൊണ്ടാണ് അധികം വിഡിയോ ഒന്നും ചെയ്യാതിരുന്നത്. ആദ്യത്തെ മൂന്ന് മാസം കുറച്ച് റസ്റ്റ് വേണമായിരുന്നു. വീണ്ടും തിരിച്ച് വന്നിരിക്കുകയാണ് എന്നായിരുന്നു പേർളിയുടെയും, ശ്രീനിഷിന്റെയും പ്രതികരണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top