Connect with us

മോഹന്‍ലാല്‍ താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്!

Malayalam

മോഹന്‍ലാല്‍ താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്!

മോഹന്‍ലാല്‍ താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്!

മോഹൻലാലിൻറെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങിയിരുന്നു.ഇപ്പോൾതന്നെ 7 മില്യൺ കാഴ്ച്ചക്കാരാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.ഈ സാഹചര്യത്തിൽ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചന്‍ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിന്റെ ആരാധകനാണ് ഞാന്‍ അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാനാവശ്യപ്പെട്ടിരുന്നു ഞാന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്. ബച്ചന്‍ ട്വീറ്റ് ചെയ്തു.

മലയാള സിനിമയ്‌ക്ക് സ്വപ്നം കാണാനാവുന്നതിലും ഉയര്‍ന്ന ബജറ്റിലാണ് ആശിര്‍വാദ് സിനിമാസിന്റെ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ നിര്‍മിച്ചത്. ചിലവാക്കിയ കാശിനുള്ളത് ചിത്രത്തിലുണ്ടെന്ന് തെളിക്കുന്നതായിരുന്നു ചിത്രത്തിന്റെ ട്രൈലറില്‍ പുറത്തുവന്ന രംഗങ്ങള്‍.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

amitab bachchan about mohanlal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top