Connect with us

ലിപ് ലോക്ക് ചെയ്യാനറിയില്ലായിരുന്നു; അതിന് വേണ്ടി ആ സിനിമകൾ എനിയ്ക്ക് കാണേണ്ടി വന്നു..

Malayalam

ലിപ് ലോക്ക് ചെയ്യാനറിയില്ലായിരുന്നു; അതിന് വേണ്ടി ആ സിനിമകൾ എനിയ്ക്ക് കാണേണ്ടി വന്നു..

ലിപ് ലോക്ക് ചെയ്യാനറിയില്ലായിരുന്നു; അതിന് വേണ്ടി ആ സിനിമകൾ എനിയ്ക്ക് കാണേണ്ടി വന്നു..

നടിയും, ഗായികയായും മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് രമ്യ നമ്പീശൻ. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. പിന്നീട് നിരവധി സിനിമകൾ അഭിനയിച്ചു. ഇപ്പോൾ ഇതാ സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശിൽ ലിപ് ലോക്ക് സീന്‍ തന്‍രെ ലൈഫിലെ തന്നെ ആദ്യ ലിപ് ലോക്ക് ആയിരുന്നു എന്നാണ് രമ്യ പറയുന്നത്. ലിപ് ലോക്ക് തനിയ്ക്ക് ചെയ്യാനറിയില്ലായിരുന്നുവെന്നും അതിന് വേണ്ടി ചില സിനിമകൾ എടുത്ത് കാണുകയും ചെയ്തെന്ന് രമ്യ പറയുന്നു

‘സത്യത്തില്‍ ലിപ് ലോക്ക് എന്നത് എനിക്ക് ചെയ്യാനറിയില്ലായിരുന്നു. അതിനു മുമ്പ് ഞാന്‍ ലിപ് ലോക്ക് ചെയ്തിട്ടില്ല. ചാപ്പാ കുരിശിലേതായിരുന്നു എന്റെ ആദ്യ ലിപ് ലോക്ക്. ഇത് പറഞ്ഞാല്‍ ആരു വിശ്വസിക്കില്ല. സമീറിത് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് എനിക്ക് അറിയില്ല എന്ന്. അതിനാല്‍ ഞാന്‍ ചില സിനിമകള്‍ എടുത്ത് കണ്ടു. കമീന എന്ന സിനിമയില്‍ ഹോട്ട് ലിപ് ലോക്ക് സീനുകള്‍ ഉണ്ടായിരുന്നു.’ റെഡ് എഫ്എം റെഡ് കാര്‍പ്പറ്റില്‍ രമ്യ പറഞ്ഞു.

സിനിമ തന്നെ സംബന്ധിച്ച് ഒരു ജോലിയാണെന്നും അതിന്റെ ഭാഗമായി ഇതിനെ കാണാനാണ് ഇഷ്ടമെന്നും രമ്യ പറഞ്ഞു. ഈ രംഗം ചെയ്യുമ്പോള്‍ ഒരു ആക്ടറായിട്ട് മാത്രമല്ല സമൂഹം നമ്മെ കാണുക ഒരു വ്യക്തിയായിട്ട് കൂടിയാണ്. ഇവള് ശരിയല്ല എന്ന ധാരണ അവര്‍ക്കുണ്ടാകും. എന്നാല്‍ ഇന്ന് അത് കുറച്ചെങ്കിലും മാറിയിട്ടുണ്ടെന്നും രമ്യ പറഞ്ഞു.

Remya Nambeesan

More in Malayalam

Trending

Malayalam