Connect with us

ഷൈലോക്കിന് നേരിട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് സജീവ് പാഴൂര്‍

Malayalam

ഷൈലോക്കിന് നേരിട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് സജീവ് പാഴൂര്‍

ഷൈലോക്കിന് നേരിട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് സജീവ് പാഴൂര്‍

ഇന്ന് പുറത്തിറങ്ങുന്ന ഒട്ടുമിക്ക മലയാള സിനിമയ്ക്കും ഓൺലൈനിൽ നിരവധി ആക്രമണങ്ങൾ നേരിടേണ്ടി വരുന്നു. ഈ അടുത്ത പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഷൈലോക്കിന് നേരിട്ട ആക്രമണങ്ങള്‍ക്കുമെതിരെ പ്രതികരിച്ചു കൊണ്ട് പ്രശസ്ത രചയിതാവായ സജീവ് പാഴൂര്‍. ഫേസ്ബുക്കിലൂടെയാണ് പ്രതികരണവുമായി എത്തിയത്.


സജീവ് പാഴൂരിന്റെ ഫേസ്ബുക് പോസ്റ്റ്

ഷൈലോക്കിനെതിരെ തുടര്‍ച്ചയായ ആക്രമണ പശ്ചാത്തലത്തില്‍ എബ്രിഡ് ഷൈന്‍ എഴുതിയ കുറിപ്പാണ് ഈ പോസ്റ്റിന് ആധാരം. വ്യത്യസ്തമായ ശബ്ദമാണ് ആ പ്രതികരണം. കയ്യടിപ്പിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് സിനിമാ വ്യവസായത്തിലെ ഓരോ ഉല്‍പ്പന്നങ്ങളും വില്‍പ്പനശാലയായ തീയറ്ററുകളില്‍ എത്തുന്നത്. ഉയര്‍ന്ന മൂലധന നിക്ഷേപം ആവശ്യമുള്ളതിനാല്‍ ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തിന് ഉതകുന്നതായി മാത്രം മാറുന്നു. വ്യവസായ സംബന്ധിയായ വായ്പ മാത്രമേ സിനിമ നിര്‍മ്മിക്കാന്‍ ലഭിക്കുകയുള്ളു. സാംസ്‌ക്കാരിക, സൗന്ദര്യ ശാസ്ത്രപരമായ വായ്പ സിനിമക്ക് കിട്ടില്ലല്ലോ. അങ്ങനെ വരുമ്പോള്‍ കമ്പോളത്തിലെത്തിക്കുന്ന മാസ്സിന്റെയും ക്ലാസിന്റെയും ലക്ഷ്യം കയ്യടിയായി മാറും. സിനിമാ നിര്‍മ്മാണവും സാംസ്‌ക്കാരിക പ്രവര്‍ത്തനമായി മാറുമ്പോള്‍ മാത്രമേ സൗന്ദര്യ ശാസ്ത്ര പരമായ നിയന്ത്രണം സാധ്യമാവുകയുള്ളു.

എല്ലാത്തരം സിനിമകള്‍ക്കും ആസ്വാദകരുണ്ട്. അതു കൊണ്ടാണല്ലോ ഷൈലോക്ക് തീയറ്ററില്‍ സ്വീകരിച്ചത്. ഇഷ്ടപ്പെടുന്നവര്‍ സ്വീകരിക്കട്ടെ. അവര്‍ക്കും സിനിമ കാണാന്‍ അവസരം കൊടുക്കു. മാസ് പടങ്ങള്‍ എന്തുകൊണ്ട് ഇഷ്ടം എന്നതിന് അവര്‍ക്കും അഭിപ്രായമുണ്ടാകും. പക്ഷെ, താത്വികമായി വിശകലനം ചെയ്ത് Fb പോസ്റ്റിടാന്‍ അവര്‍ക്ക് പറ്റാത്തതു കൊണ്ട് നമ്മള്‍ അറിയുന്നില്ല. റിയലിസ്റ്റിക് സിനിമകള്‍ ശരിയും മറ്റെല്ലാം സമ്പൂര്‍ണ്ണ തെറ്റും എന്ന് പറയാന്‍ പറ്റില്ലല്ലോ. സ്വന്തം ഓഡിയന്‍സിനെ കണ്ടെത്താനുള്ള സാവകാശമെങ്കിലും സംവിധായകന്, പിന്നണി പ്രവര്‍ത്തകര്‍ക്ക് കൊടുത്തൂടെ. പറ്റൂല്ലാ ല്ലെ”.

sajeev pazhoor

Continue Reading
You may also like...

More in Malayalam

Trending

Recent

To Top