ബിഗ് ബോസ് അറുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓരോ ദിവസവും സംഭവ ബഹുലമായ എപ്പിസോഡുകളാണ് പ്രേക്ഷകർ കാണുന്നത്. ബിഗ്ബോസ് സീസൺ 2 ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ കൂടുതലായി കേൾക്കുന്ന പേരാണ് രജിത് കുമാർ എന്നുള്ളത്. പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതലുള്ള മത്സരാര്ഥിയാണ് രജിത് കുമാർ. ഒട്ടനവധി സെലിബ്രിറ്റികളും സാധാരണക്കാരുമാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി രജിത് കുമാറിന് പിന്തുണ അറിയിച്ചു രംഗത്ത് വരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം വികാരഭരിതനായ ഡോക്ടർ രജിത്ത് കുമാറിനെയാണ് കാണാൻ കഴിഞ്ഞത്. അമ്മയെ കുറിച്ച് ഓർത്തപ്പൊഴാണ് രജിത്ത് കുമാർ വികാരഭരിതനായത്
എന്റെ ജീവിതം എന്റെ അമ്മയ്ക്ക് വേണ്ടിയുളളതാണ്. എന്റെ അമ്മ ഇട്ടിരുന്ന കരിമ്ബനടിച്ച അടിപാവാടകളെ ഞാന്‍ കണ്ടിട്ടുളളു. കപ്പലില്‍ ഒരു പ്രാവശ്യം കൊണ്ട് പോകണമെന്നുളളത് വലിയ ആഗ്രഹമായിരുന്നു. അനുസരിക്കില്ല എന്നത് മാത്രമായിരുന്നു അമ്മയുടെ എറ്റവും വലിയ പ്രശ്നം.
എനിക്ക് തിരിച്ച് അമ്മയുടെ അടുത്തേക്ക് പോകണമെന്ന് രജിത്ത് പറഞ്ഞപ്പോള്‍ കേട്ട് നിന്ന മത്സരാർത്ഥികളളെല്ലാം കരയുകയായിരുന്നു. അമ്മയെ സ്വപ്നം കണ്ടതിനെക്കുറിച്ച് മറ്റുള്ളവരോട് തുറന്ന് പറഞ്ഞു. അമ്മ ഇന്നലെ എന്റെ സ്വപ്നത്തില്‍ വന്നിരുന്നു. എന്നെ തലോടി, നല്ല സുഖമായി ഉറങ്ങി. അമ്മ മരിച്ചിട്ട് പത്ത് മാസമാകുന്നു. അമ്മയുടെ കാര്യത്തിലേക്ക് എത്തിയാല്‍ എന്റെ കണ്ട്രോള് വിട്ടുപോകും. രജിത്തിന്റെ ഈ വാക്കുകൾ കേട്ടയുടൻ ആദ്യമായിട്ടാണ് രജിത്തേട്ടനെ ഇത്ര ഇമോഷണലായി കാണുന്നതെന്ന് സുജോ പറയുന്നു
ലോകം ഇടിഞ്ഞു വീണാലും ഞാന്‍ തകരില്ല. ഞാന്‍ ഡബിള്‍ സ്ട്രോംഗാണ്. ട്രിപ്പിള്‍ സ്ട്രോംഗാണ്. പക്ഷേ അമ്മയുടെ കാര്യത്തില്‍ ഞാന്‍ തകരും. അമ്മയുടെ കാര്യത്തിലേക്ക് എത്തുമ്ബോള്‍ ഞാന്‍ ഫ്ളാറ്റ് ആകും. അതുകൊണ്ടല്ലേ ഓരോ സ്ത്രീകളുടെ കരിച്ചിലിലില് ഓരോ അമ്മമാരുടെ കരച്ചിലില്‍ വീണുപോകുന്നതെന്നും രജിത്ത് പറഞ്ഞു.
സെലിബ്രിറ്റികളും സാധാരണക്കാരുമാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി രജിത് കുമാറിന് പിന്തുണ അറിയിച്ചു രംഗത്ത് വരുന്നത്. കഴിഞ്ഞ ദിവസം സിനിമ നടനും, ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ രജിത്ത് കുമാറിന് പിന്തുണയുമായി എത്തിയിരുന്നു. ഈ ഷോയിൽ താൻ ഏറെ ഇഷ്ടപ്പെടുന്നതും, മാർക്ക് നൽകുവാൻ ഇഷ്ടപ്പെടുന്നതും ഡോക്ടർ രജിത്കുമാറിന് മാത്രമാണ്. പൊയ്മുഖം അണിയാതെ, ആത്മാർത്ഥമായി, ധൈര്യസമേതം കളിക്കുന്ന ഒരേയൊരു കളിക്കാരൻ അദ്ദേഹം മാത്രമാണെന്ന് ഷമ്മി ഫേസ്ബുക്കിൽ കുറിച്ചു.
അതെ സമയം തന്നെ മുൻ ബിഗ് ബോസ് താരം ശ്രീലക്ഷ്മിയും, പേർളിയും, ശ്രീനിഷും രജിത്ത് കുമാറിന് പിന്തുണയുമായി എത്തിയിരുന്നു. ഉയിർ എന്നാണ് പേർളി രജിത്ത് കുമാറിനെ വിശേഷിപ്പിച്ചത്
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...