Connect with us

പ്രേക്ഷകരുടെ വിചിത്രമായ സ്വഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍

Malayalam

പ്രേക്ഷകരുടെ വിചിത്രമായ സ്വഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍

പ്രേക്ഷകരുടെ വിചിത്രമായ സ്വഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍

ചില പ്രേക്ഷകരുടെ വിചിത്രമായ സ്വഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍. ചിലർ പുകഴ്ത്തി സംസാരിക്കുകയും മാറ്റ് ചിലരാണെങ്കിൽ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നെ പറന്ന് അടുത്തകൂടി വരുമെന്ന് ശ്രീനിവാസന്‍ കേരളകൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ തുറന്ന് പറയുന്നു

ശ്രീനിവാസന്റെ വാക്കുകള്‍

ചില ആള്‍ക്കാര്‍ പുകഴ്ത്തിയിട്ടൊക്കെ സംസാരിക്കും. ഒരു സ്ഥലത്ത് വെച്ച് ഒരു സ്ത്രീ എന്നോട് വന്ന് പറഞ്ഞു നിങ്ങളുടെ ചിന്താവിഷ്ടയായ ശ്യാമള ഞാന്‍ പത്ത് വട്ടം കണ്ടിട്ടുണ്ടെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഒന്‍പത് വട്ടം കണ്ടിട്ടും മനസ്സിലായില്ലേ എന്ന്. ഇങ്ങനെ പല തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകാം. യാത്ര ചെയ്യുമ്പോഴൊക്കെ പലരും വരാറുണ്ട്.

ഒരിക്കല്‍ ഒരാള്‍ വന്നിട്ട് ചോദിച്ചു. എവിടെയോ കണ്ടിട്ടില്ലല്ലോ ഞാന്‍ പറഞ്ഞു. അതിനൊരു സാധ്യതയുമില്ലെന്ന്. ഞാന്‍ ആരാണ് എന്ന് അയാള്‍ക്ക് നന്നായി അറിയാം. ചില ആളുകള്‍ക്കുള്ള സൂക്കേടാണ് അത്. എന്നോട് ചോദിച്ചു എന്താ പേര് ഞാന്‍ അടുത്ത സെക്കന്‍ഡില്‍ പറഞ്ഞു.

ഗോവിന്ദന്‍ കുട്ടി. ഓഹ് എന്ന് പറഞ്ഞിട്ട് എന്നെ ഇടം കണ്ണിട്ട് ഒന്നുനോക്കുവാ ആള്. എന്റെ മുഖഭാവത്തിന് യാതൊരു മാറ്റവുമില്ല. കുറേക്കഴിയുമ്പോള്‍ ചോദിക്കും ഷൂട്ടിംഗിന് പോകുവാണോയെന്ന്. ആദ്യം ചോദിച്ചതൊക്കെ മറന്നുപോകും.

actor sreenivasan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top