Malayalam
അവള്‍ എന്റെ മകളല്ലേ,അവള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിന് സാക്ഷിയാകാന്‍ ഞാനും പോകണമല്ലോ!
അവള്‍ എന്റെ മകളല്ലേ,അവള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിന് സാക്ഷിയാകാന്‍ ഞാനും പോകണമല്ലോ!
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വാർത്തയായത് പൂര്‍ണിമ ഇന്ദ്രജിത്തായിരുന്നു.2020 ലെ മികച്ച വനിതാസംരംഭകയ്ക്കുള്ള പുരസ്‌കാരം നേടിയ സതോഷത്തിലാണ് താരം. പൂര്‍ണിമയെ അഭിനന്ദിച്ച് ഭര്‍ത്താവ് ഇന്ദ്രജിത്ത് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു.
ഇപ്പോഴിതാ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മല്ലികാ സുകുമാരൻ. പൂര്‍ണിമയ്ക്ക് പുരസ്‌കാരം കിട്ടിയതില്‍ സന്തോഷം. ഇന്നു പൂര്‍ണിമയ്ക്കൊപ്പം പോകുന്നുണ്ട്. അവള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിന് സാക്ഷിയാകാന്‍ ഞാനും പോകണമല്ലോ! അവള്‍ എന്റെ മകളല്ലേ! ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മല്ലിക പറയുന്നത് ഇങ്ങനെയാണ്.
പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെയാണ് മികച്ച വനിതാ സംരംഭകയ്ക്കുള്ള 2020- പുരസ്‌കാരം പൂര്‍ണിമ സ്വന്തമാക്കിയത്. താമര എന്ന ബ്രാന്‍ഡിലൂടെ ശ്രുതി ഷിബുലാല്‍, സറീന ബോട്ടീക്കിലൂടെ ഷീല ജയിംസ് എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.
about poornima indrajith
